ഉത്തരാഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തിരിമറിയിൽ ബി.സി.സി.ഐക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ ഫണ്ടുകളിൽ നിന്നും 12 കോടി രൂപ വകമാറ്റിയെന്നതടക്കമുള്ള ആരോപണത്തിലാണ് ഹൈക്കോടതി നോട്ടീസ്. ടൂർണമെന്റുകൾ നടത്താനും മറ്റുമായാണ് ഈ ഫണ്ട് അനുവദിച്ചിരുന്നത്.
പുറത്ത് നിന്നുള്ള ചാർട്ടഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ കളിക്കാർക്ക് പഴം വാങ്ങിയതിന്റെ പേരിൽ ചിലവാങ്ങിയ 35 ലക്ഷം രൂപയും എടുത്ത കാണിച്ചു.
2024-25 സാമ്പത്തിക വർഷത്തെ അസോസിയേഷന്റെ അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഡെറാഡൂൺ നിവാസിയായ സഞ്ജയ് റാവത്തും മറ്റുള്ളവരും സമർപ്പിച്ച ഒന്നിലധികം ഹർജികൾ ജസ്റ്റിസ് മനോജ് കുമാർ തിവാരിയുടെ സിംഗിൾ ബെഞ്ചാണ് പരിഗണിച്ചത്.
ഇവന്റ് മാനേജ്മന്റിന് വേണ്ടി 6.4 കോടി രൂപ ചിലവാക്കിയെന്നും ടൂർണമെന്റ്, ട്രയൽസ് എന്നിവക്കായി 26..3 കോടി രൂപ ചിലവാക്കിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 22.3 കോടി രൂപയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്