രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിംഗ്‌സ് വിടുന്നു

AUGUST 9, 2025, 4:01 AM

ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 2026 ഐപിഎൽ സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സ് വിടാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2010കളുടെ തുടക്കത്തിൽ ടീമിന്റെ പ്രധാന താരമായിരുന്ന അശ്വിന്റെ സിഎസ്‌കെയുമായുള്ള രണ്ടാം വരവ് ഇതോടെ അവസാനിച്ചേക്കും.
38കാരനായ അശ്വിൻ, 2025 സീസണിൽ ഒൻപത് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. കൂടുതൽ അവസരങ്ങൾ തേടിയാണ് താരം ഈ നീക്കം നടത്തിയത് എന്നാണ് സൂചന.

എം.എസ്. ധോണിയുടെ വിരമിക്കൽ അടുത്ത് നിൽക്കുന്ന ഈ സമയത്ത് സിഎസ്‌കെയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിർണായകമായ ഒരു നീക്കമാണ്.

അശ്വിൻ മറ്റൊരു ടീമിൽ ചേരുകയാണെങ്കിൽ ഒപ്പം സിഎസ്‌കെ അക്കാദമിയിലെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് സ്ഥാനവും ഒഴിയാൻ സാധ്യതയുണ്ടെന്ന് ചില അടുത്ത വൃത്തങ്ങൾ പറയുന്നു. 170ൽ അധികം ഐപിഎൽ വിക്കറ്റുകൾ നേടിയിട്ടുള്ള താരമാണ് അശ്വിൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam