നായകൻ ശ്രേയസ് അയ്യരുടെ അപരാജിത അർധ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് ഐ.പി.എൽ ഫൈനലിലെത്തിയത്.
പഞ്ചാബ് ഫൈനലിലെത്തിയതോടെ ഐ.പി.എല്ലിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ശ്രേയസ്. ഐ.പി.എല്ലിൽ മൂന്നു ടീമുകളെ ഫൈനലിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
ഐ.പി.എല്ലിൽ 2018ൽ ഡൽഹി കാപിറ്റൽസിനൊപ്പമാണ് ശ്രേയസ് ക്യാപ്റ്റന്‍റെ ഇന്നിങ്സ് തുടങ്ങുന്നത്. 2020ൽ ടീമിനെ ആദ്യമായി ഫൈനലിൽ എത്തിച്ചു.
എന്നാൽ, രോഹിത് ശർമ നയിച്ച മുംബൈ ഇന്ത്യൻസിനു മുമ്പിൽ ടീമിന് കാലിടറി. 2022 ഐ.പി.എൽ മെഗാ ലേലത്തിനു പിന്നാലെയാണ് ശ്രേയസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്