മിച്ചൽ മാർഷ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി

APRIL 14, 2024, 7:21 PM

ഡൽഹി ക്യാപിറ്റൽസിന്റെ താരമായ മിച്ചൽ മാർഷ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. പരിക്ക് മാറാൻ കൂടുതൽ ചികിത്സയ്ക്കായാണ് മാർഷ് സ്വന്തം നാട്ടിലേക്ക് പോയത്. ഇനി മാർഷ് ഐപിഎല്ലിൽ കളിക്കുമോ എന്നത് വ്യക്തമല്ല.

താരം ഡെൽഹിയുടെ അവസാന രണ്ടു മത്സരങ്ങളിൽ പരിക്ക് കാരണം കളിച്ചിരുന്നില്ല. മാർഷിന്റെ പരിക്ക് ഡെൽഹിക്ക് തിരിച്ചടിയാണ്. മാർഷ് ഇതുവരെ ഫോമിൽ എത്തിയിട്ടില്ലെങ്കിലും ഡൽഹി ടീമിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നാണ് മാർഷ്.

ഈ സീസണിൽ ക്യാപിറ്റൽസിനായി നാല് മത്സരങ്ങളിൽ ഓൾറൗണ്ടർ കളിച്ചു. ബാറ്റിൽ ഇതുവരെ കാര്യമായ സംഭാവനയൊന്നും രേഖപ്പെടുത്തിയിട്ടില്ല, ആകെ 61 റൺസ് ആണ് നേടിയത്. ബൗളിംഗും മെച്ചമായിരുന്നില്ല.

vachakam
vachakam
vachakam

52 റൺസ് വഴങ്ങി ആകെ ഒരു വിക്കറ്റ് മാത്രമാണ് ടൂർണമെന്റിൽ നേടിയത്. ജെയ്ക് ഫ്രേസർമക്ഗുർക്ക് മാർഷിനു പകരം ഇറങ്ങി തിളങ്ങുകയും ചെയ്തിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam