ഓസ്ട്രേലിയൻ ക്രിക്കറ്ററും മുൻ നായകനുമായ മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പതിവായുള്ള ആരോഗ്യ പരിശോധന ആരും മുടക്കരുതെന്നും താരം ഓർമപ്പെടുത്തി.
‘ചർമാർബുദം ഒരു സത്യമാണ്! പ്രത്യേകിച്ച് ആസ്ട്രേലിയയിൽ. ഇന്ന് എന്റെ മൂക്കിൽനിന്ന് മറ്റൊന്നുകൂടി മുറിച്ചുമാറ്റി. നിങ്ങളുടെ ചർമം പരിശോധിക്കാൻ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു. പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്,
പക്ഷേ എന്റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള കണ്ടെത്തലും നിർണായകമായി. ഡോക്ടർ അത് നേരത്തെ കണ്ടെത്തിയതിൽ വളരെ നന്ദിയുണ്ട്’ -ക്ലാർക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്