ഖാലിദ് ജമീൽ രണ്ട് വർഷത്തേക്ക് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുഴുവൻ സമയ പരിശീലകനായി ചുമതലയേറ്റു. നേഷൻസ് കപ്പിൽ താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യൻ ടീമിന്റെ അടുത്ത മത്സരം. ഒക്ടോബർ മുതൽ എ.എഫ്.സി. ഏഷ്യൻ കപ്പ് യോഗ്യതാ മൽസരങ്ങളും ഇന്ത്യൻ ടീമിനുണ്ട്.
ഐ.എം. വിജയന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശയിലായിരുന്നു ജംഷഡ്പൂർ എഫ്‌സിയുടെ മുഖ്യപരിശീലകനായിരുന്ന ഖാലീദ് ജമീലിനെ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാക്കിയത്. മൂന്നംഗ ചുരുക്കപ്പട്ടികയിൽ നിന്നാണ് അദ്ദേഹത്തെ നിയമിച്ചത്. ഇതിനു മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം. 2017ൽ ഐസ്വാൾ എഫ.്‌സിയെ ഐ ലീഗ് ജേതാക്കളാക്കിയത് നേട്ടമായി. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും ജംഷഡ്പുരിനെയും സെമിയിലെത്തിച്ചു.
പരിശീലകരാകാൻ 170 പേരാണ് അപേക്ഷിച്ചത്. അന്തിമപട്ടികയിൽ ഖാലിദ് ജമീലിനെകൂടാതെ ഇംഗ്ലീഷുകാരൻ സ്റ്റീഫൻ കോൺസ്റ്റന്റൈയ്‌നും സ്ലൊവാക്യയുടെ സ്റ്റെഫാൻ തർകോവിച്ചുമാണ് ഉണ്ടായിരുന്നത്. മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്. ഫിഫ റാങ്കിങ്ങിൽ 133-ാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. ഇവിടെ നിന്നും ടീമിനെ ഉയർത്തികൊണ്ടു വരികയെന്ന കടുത്ത വെല്ലുവിളിയാണ് ജമീലിനെ കാത്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്