സിംബാബ്‌വെക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ദക്ഷിണാഫ്രിക്കയെ കേശവ് മഹാരാജ് നയിക്കും

JUNE 21, 2025, 8:44 AM

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് ടീം ക്യാപ്ടൻ ടെംബ ബാവുമയ്ക്ക് സിംബാബ്‌വെക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര നഷ്ടമാകും. ലോർഡ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വെച്ച് ഇടത് ഹാംസ്ട്രിങ്ങിന് പരിക്കേറ്റതിനെ തുടർന്നാണിത്.

ഫൈനലിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുമ്പോഴാണ് ബാവുമക്ക് പരിക്കേറ്റത്. പരിക്കിന്റെ പൂർണ്ണ വ്യാപ്തി നിർണ്ണയിക്കാൻ കൂടുതൽ സ്‌കാനുകൾ നടത്തും.

ബാവുമയുടെ അഭാവത്തിൽ കേശവ് മഹാരാജ് പ്രോട്ടിയാസ് ടീമിനെ നയിക്കും. ജൂൺ 24ന് ടീം ബുലവായോയിലേക്ക് തിരിക്കും. ആദ്യ ടെസ്റ്റ് ജൂൺ 28നും രണ്ടാം ടെസ്റ്റ് ജൂലൈ 6നും ആരംഭിക്കും. രണ്ട് മത്സരങ്ങളും ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ വെച്ചാണ് നടക്കുക.

vachakam
vachakam
vachakam

ദക്ഷിണാഫ്രിക്കൻ ടീം: ദക്ഷിണാഫ്രിക്കൻ ടീമിൽ ഡെവാൾഡ് ബ്രെവിസ്, ക്വേന മഫാക തുടങ്ങിയ യുവപ്രതിഭകൾ ഉൾപ്പെടുന്നുണ്ട്. ലുംഗി എൻഗിഡി രണ്ടാം ടെസ്റ്റിന് മാത്രമായി ടീമിനൊപ്പം ചേരും. കേശവ് മഹാരാജ്, ഡേവിഡ് ബെഡിംഗ്ഹാം, മാത്യു ബ്രെറ്റെസ്‌കെ, ഡെവാൾഡ് ബ്രെവിസ്, കോർബിൻ ബോഷ്, ടോണി ഡി സോർസി, സുബൈർ ഹംസ, ക്വേന മഫാക്ക, വിയാൻ മുൾഡർ, ലുങ്കി എൻഗിഡി, ലുഹാൻഡ്രെ പ്രിട്ടോറിയസ്, ലെസെഗോ സെനോക്‌വാനെ, പ്രെനെലൻ സുബ്രയെൻ, കൈൽ വെറൈൻ, കോഡി യൂസഫ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam