ഹരാരെ: മായങ്ക് യാദവിന്റെ തകർപ്പൻ ബൗളിംഗിന്റെയും കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും പിൻബലത്തിൽ സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 7വിക്കറ്റിന്റെ ജയം.
ഹരാരെയിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ സിംബാബ്‌വെ 20 ഓവറിൽ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ്. മറുപടിക്കിറങ്ങിയ ഇന്ത്യ 13.2 ഓവറിൽ 3 വിക്കറ്ര് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (126/3). ഇതോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട മത്സരത്തിൽ ഇന്ത്യ 10ത്തിന് മുന്നിലെത്തി.
ചേസിംഗിൽ 19 പന്തിൽ 4 വീതം സിക്‌സും ഫോറും ഉൾപ്പെടെ 50റൺസ് നേടിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ മുന്നണിപ്പോരാളിയായത്. ഇഷാൻ കിഷൻ (24 പന്തിൽ35), ശ്രേയസ് അയ്യർ (പുറത്താകാതെ 28)എന്നിവരും തിളങ്ങി.
നേരത്തേ ഇന്നിംഗ്‌സിസലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ ബ്രിയാൻ ബെന്നറ്റിനെ വിക്കറ്റ് കീപ്പർ ഇഷാൻകിഷന്റെ കൈയിൽ എത്തിച്ച് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയ മായങ്ക് യാദവ് തുടക്കത്തിലെ സിംബാബ്‌വെയെ പ്രതിസന്ധിയിലാക്കി.
4 ഓവറിൽ 18 റൺസ് മാത്രം നൽകി 2വിക്കറ്റ് വീവ്ത്തിയ മായങ്കാണ് കളിയിലെ താരം. പേസർ അശോക് ശർമ്മ ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറി.
ട്വന്റി20യിൽ സ്ഥിരം നായകനായ ശേഷം ശ്രേയസിന്റെ ആദ്യ ജയം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
