പവൽ പുറത്തായപ്പോൾ ജോസ് ബട്‌ലർ കളി ഫിനിഷ് ചെയ്തില്ലെങ്കിൽ ഞാൻ കൂടുതൽ ആശ്ചര്യപ്പെട്ടേനെ: ബെൻ സ്‌റ്റോക്‌സ്

APRIL 19, 2024, 3:02 PM

പവൽ പുറത്തായപ്പോൾ രാജസ്ഥാൻ പരാജയത്തിലേക്കാണെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ജോസ് ബട്‌ലർ ഹീറോ ആവുകയും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. ജോസ് ബട്‌ലർ വിജയിപ്പിച്ചതിൽ അത്ഭുതമില്ലെന്നും ബട്‌ലർ ഈ കളി വിജയിപ്പിച്ചിരുന്നില്ലെങ്കിൽ മാത്രമെ അത്ഭുതമായി കണക്കാക്കാൻ പറ്റൂ എന്നും ഇംഗ്ലണ്ട് താരം ബെൻസ്റ്റോക്‌സ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് സ്റ്റോക്‌സ് പ്രതികരിച്ചത്.

പവൽ പുറത്തായപ്പോൾ ജോസ് ബട്‌ലർ ആ കളി ഫിനിഷ് ചെയ്തില്ലെങ്കിൽ ഞാൻ കൂടുതൽ ആശ്ചര്യപ്പെടുമായിരുന്നു, ആ മനുഷ്യൻ എത്ര മികച്ച കളിക്കാരനാണ്' സ്റ്റോക്‌സ് കുറിച്ചു.

'കളിയുടെ സാഹചര്യങ്ങൾ വായിക്കാനും അതിൽ നിന്ന് അത്ഭുതങ്ങൾ കാണിക്കാനുമുള്ള അവന്റെ കഴിവാണ് അവനെ വ്യത്യസ്തനാക്കുന്നത്' സ്റ്റോക്‌സ് പറഞ്ഞു.

vachakam
vachakam
vachakam

60 പന്തിൽ നിന്ന് 107 റൺസ് എടുത്ത് പുറത്താകാതെ നിന്നാണ് ബട്ട്‌ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്. അതും പൂർണ്ണമായി ഫിറ്റ് അല്ലാതിരുന്നിട്ടും. അവസാനം റൺ എടുക്കാനായി ഓടാൻ പോലും ബട്ട്‌ലറിനാകുന്നുണ്ടായിരുന്നില്ല. 6 സിക്‌സും 9 ഫോറും ആണ് ബട്ട്‌ലർ ഇന്ന് അടിച്ചത്.

റോമൻ പവൽ ഔട്ട് ആകുമ്പോൾ 16.5 ഓവറിൽ 178/7 എന്ന നിലയിൽ ആയിരുന്നു. 19 പന്തിൽ 46 ജയിക്കാൻ വേണമായിരുന്നു. ബാറ്റർമാർ എല്ലാം പുറത്തായ സമയം. ബട്ട്‌ലർ ഒറ്റയ്ക്ക് നിന്ന് പൊരുതി. ബാക്കി 46 റൺസും ബട്‌ലർ ഒറ്റയ്ക്കായിരുന്നു നേടിയത്. വേറെ ആർക്കും ബട്ട്‌ലർ സ്‌ട്രൈക്ക് കൊടുത്തില്ല. ഇങ്ങനെ ഒരു ചെയ്‌സ് ആര് നടത്തും എന്ന് തോന്നിപ്പോയ ഇന്നിംഗ്‌സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam