2025 ലെ ഐപിഎൽ സീസണിൽ ഗ്ലെൻ മാക്സ്വെൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവച്ചത്. താരലേലത്തിൽ 4.2 കോടി രൂപയ്ക്ക് വാങ്ങിയ താരം ഏഴ് മത്സരങ്ങളിൽ നിന്ന് 48 റൺസ് മാത്രമാണ് നേടിയത്. താരലേലത്തിൽ 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരം ഏഴ് മത്സരങ്ങളിൽ നിന്ന് 48 റൺസ് മാത്രമാണ് നേടിയത്. വെറും എട്ട് റൺസാണ് ബാറ്റിങ് ശരാശരി. ബൗളിങ്ങിൽ നാല് വിക്കറ്റ് നേടിയത് മാത്രമാണ് മാക്സ്വെല്ലിന്റെ നേട്ടം. ശേഷം വിരലിന് പരിക്കേറ്റ താരം ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ മാക്സ്വെൽ മികച്ച തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. വാഷിംഗ്ടൺ ഫ്രീഡത്തിന്റെ ക്യാപ്റ്റൻ കൂടിയായ മാക്സ്വെൽ ഒരു മികച്ച സെഞ്ച്വറിയും നേടിയിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയ്ക്കെതിരായ ആദ്യ മത്സരത്തിൽ നാല് പന്തിൽ അഞ്ച് റൺസിന് പുറത്തായ താരം, സിയാറ്റിലിൽ ഓർക്കസിനെതിരെ 20 പന്തിൽ നിന്ന് മൂന്ന് സിക്സറുകളും മൂന്ന് ഫോറുകളും ഉൾപ്പെടെ 38 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഇതിന് പിന്നാലെയാണ് ലൊസാഞ്ചലസ് നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി വരവറിയിച്ചത്. മത്സരത്തിൽ സുനിൽ നരെയ്നും ആന്ദ്രെ റസ്സലും ജെയ്സൻ ഹോൾഡറും ഉൾപ്പെടുന്ന ബോളിങ് നിരയ്ക്കെതിരെ 49 പന്തിൽ 106 റൺസാണ് മാക്സ്വെൽ അടിച്ചുകൂട്ടിയത്.
ടി20 ക്രിക്കറ്റിൽ ഗ്ലെൻ മാക്സ്വെല്ലിന്റെ എട്ടാമത്തെ സെഞ്ചുറിയായിരുന്നു ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സിന് എതിരെ പിറന്നത്. ഈ ഇന്നിങ്സിനിടെ ടി20 യിൽ താരത്തിന്റെ റൺ നേട്ടം 10500 കടന്നു. ഇതിന് പുറമെ 178 വിക്കറ്റുകളും ഈ ഫോർമാറ്റിൽ താരം നേടിയിട്ടുണ്ട്. ഇതോടെ ടി20 യിൽ 10,500 റൺസും, 170 വിക്കറ്റും ഒന്നിലധികം സെഞ്ചുറികളും നേടുന്ന ലോകത്തെ ആദ്യ താരമായി മാക്സ്വെൽ മാറി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്