ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നോർത്തേൺ അയർലന്റിനെ തോൽപ്പിച്ചു.
മൈക്കിൽ ഒലീസേയുടെ വകയായിരുന്നു ഫ്രാൻസിന്റെ മൂന്ന് ഗോളുകളും. ഹാട്രിക് ഗോൾ നേടിയ ഒലീസേ തന്നെയായിരുന്നു ഫ്രാൻസിന്റെ വിജയശിൽപി. 43, 49, 75 മിനിറ്റുകളിലായിരുന്നു ഒലീസേ അയർലന്റിന്റെ വല കുലുക്കിയത്. 64-ാം മിനുറ്റിൽ പാട്രിക് കെല്ലിയാണ് നോർത്തേൺ അയർലന്റിനായി ആശ്വാസ ഗോൾ നേടിയത്.
മറ്റൊരു സൗഹൃദ മത്സരത്തിൽ നെതർലന്റിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാനെ തോൽപ്പിച്ചു. കോഡി ഗഗ്‌പോയാണ് നെതർലന്റിനായി രണ്ട് ഗോളുകൾ നേടിയത്. ഇഗോർ സെർഗീവാണ് ഉസ്‌ബെക്കിസ്ഥാന്റെ ഏക ഗോൾ നേടിയത്. മത്സരത്തിന്റെ 87-ാം മിനുട്ടിൽ നെതർലന്റിന്റെ ഗൂസ് ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും നെതർലന്റ് വിജയം കൈപ്പിടിയിൽ സ്വന്തമാക്കി.
അർജന്റീന നാളെ ഇറങ്ങും
ലോകകപ്പിന് മുൻപുള്ള അവസാന സന്നാഹമത്സരത്തിൽ അർജന്റീന നാളെ ഐസ്‌ലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് കളി തുടങ്ങുക. പരിക്കിൽ നിന്ന് മുക്തനായ നായകൻ ലിയോണൽ മെസ്സി ഇലവനിലെത്തിയേക്കും. ഹോണ്ടുറാസിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. ഈ മാസം പതിനേഴിന് അൾജീരിയയ്ക്ക് എതിരെയാണ് ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ ആദ്യമത്സരം. ലോകകപ്പിന് മുൻപുള്ള അവസാന സന്നാഹ മത്സത്തിൽ പോർച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് നൈജീരിയയും, ഇംഗ്ലണ്ടിന് കോസ്റ്റാറിക്കയുമാണ് എതിരാളികൾ. ഈ മാസം പതിനേഴിന് കോംഗോയ്ക്ക് എതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തിൽ പതിനെട്ടിന് ക്രോയേഷ്യയുമായി ഏറ്റുമുട്ടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
