ഫിഫ ക്ലബ് ലോകകപ്പ്: സെമിഫൈനൽ ലൈനപ്പായി

JULY 7, 2025, 8:52 AM

ഫിഫ ക്ലബ് ഫുട്‌ബോൾ ലോകകപ്പിലെ ആവശേകരമായ ക്വാർട്ടർ മത്സരങ്ങളിലെ തകർപ്പൻ ജയവുമായി പി.എസ്.ജിയും റയൽ മാഡ്രിഡും സെമിയിൽ പ്രവേശിച്ചു. സെമി ഫൈനലിൽ റയൽ മാഡ്രിഡും പി.എസ്.ജിയും തമ്മിൽ ഏറ്റുമുട്ടും. ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ രണ്ട് ഗോളിന് തകർത്താണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി സെമി ഉറപ്പിച്ചത്. ക്ലബ് ലോകകപ്പിലെ ആദ്യ സെമിയിൽ ചെൽസിയും ബ്രസീലിയൻ ക്ലബ് ഫ്‌ളൂമിനൻസും ഏറ്റുമുട്ടും. ബുധനാഴ്ച്ച പുലർച്ചെ 12.30നാണ് മത്സരം.

റയൽ മാഡ്രിഡും പി.എസ്.ജിയും തമ്മിലുള്ള രണ്ടാം സെമി വ്യാഴാഴ്ച പുലർച്ചെ 12.30ന് നടക്കും. ന്യൂയോർക്കിലെ ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്. ബയേൺ മ്യൂണിക്കിനെതിരെ രണ്ടാം പകുതിയിൽ ഡെസിറെയും ഡെംബലയുമാണ് പി.എസ്.ജിക്കായി ഗോളുകൾ നേടിയത്.

അവസാന മിനുട്ടുകളിൽ പി.എസ്.ജിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. മത്സരത്തിനിടെ ബയേണിന്റെ സൂപ്പർ താരം ജമാൽ മുസിയാലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പി.എസ്.ജിയുടെ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ചാണ് താരത്തിന് മൈതാനം വിടേണ്ടി വന്നത്. രണ്ടാം ക്വാർട്ടർ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ തറപ്പറ്റിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam