ദുലീപ് ട്രോഫി: വെസ്റ്റ് സോൺ ടീമിനെ ഷാർദുൽ താക്കൂർ നയിക്കും

AUGUST 3, 2025, 3:47 AM

2025-26 ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോൺ ടീമിനെ ഇന്ത്യൻ ഓൾറൗണ്ടർ ഷാർദുൽ താക്കൂർ നയിക്കും. ഓഗസ്റ്റ് 28നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

15 അംഗ ടീമിൽ മുംബൈയിൽ നിന്ന് ഏഴ് കളിക്കാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, യശസ്വി ജയ്‌സ്വാൾ എന്നിവരും ടീമിലുണ്ട്. റുതുരാജ് ഗെയ്ക്‌വാദും ടീമിൽ ഇടം നേടി. ഹാർവിക് ദേശായി (സൗരാഷ്ട്ര), സൗരഭ് നവാലെ (മഹാരാഷ്ട്ര) എന്നിവരാണ് വിക്കറ്റ് കീപ്പർമാർ.

ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ തുടങ്ങിയ മുതിർന്ന താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുംബൈയിൽ നിന്നുള്ള സഞ്ജയ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സോണൽ സെലക്ഷൻ പാനലാണ് ടീമിനെ തിരഞ്ഞെടുത്തത്. ബറോഡ, മഹാരാഷ്ട്ര, സൗരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പാനലിൽ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

ദുലീപ് ട്രോഫി ഈ സീസണിൽ പഴയ സോണൽ ഫോർമാറ്റിലേക്ക് മടങ്ങുകയാണ്. കഴിഞ്ഞ തവണ ഇന്ത്യ എ, ബി, സി, ഡി ടീമുകളായി ദേശീയ സെലക്ടർമാർ ടീമുകളെ തിരഞ്ഞെടുക്കുകയായിരുന്നു.

ഈ ആഴ്ച ആദ്യം തിലക് വർമ്മയുടെ നേതൃത്വത്തിലുള്ള സൗത്ത് സോൺ തങ്ങളുടെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. സോണൽ പതിപ്പ് അവസാനമായി നടന്നത് 2023-24ൽ ആയിരുന്നു, അന്ന് സൗത്ത് സോണാണ് കിരീടം നേടിയത്.

വെസ്റ്റ് സോൺ ടീം: ഷാർദുൽ താക്കൂർ (ക്യാപ്ടൻ), യശസ്വി ജയ്‌സ്വാൾ, ആര്യാ ദേശായി, ഹാർവിക് ദേശായി (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, റുതുരാജ് ഗെയ്ക്‌വാദ്, ജയ്മീത് പട്ടേൽ, മനൻ ഹിംഗ്രാജിയ, സൗരഭ് നവാലെ, ഷംസ് മുലാനി, തനുഷ് കോട്ടിയൻ, ധർമേന്ദ്രസിംഗ് ജഡേജ, തുഷാർ ദേശ്പാണ്ഡെ, അർസാൻ നാഗ്‌വാസ്‌വാല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam