ദുലീപ് ട്രോഫി: ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ നയിക്കും, ഷമി ടീമിൽ

AUGUST 3, 2025, 3:48 AM

2025-26 ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിലാണ് ഷാമിയെ ഉൾപ്പെടുത്തിയത്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടീംഗ്ഹാംഷെയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനാണ് 15 അംഗ ടീമിനെ നയിക്കുക. അഭിമന്യു ഈശ്വരൻ വൈസ് ക്യാപ്ടനാകും.

ഇന്ത്യക്കായി കളിച്ചിട്ടുള്ള ആകാശ് ദീപ്, മുകേഷ് കുമാർ, ഓൾറൗണ്ടർ റിയാൻ പരാഗ് എന്നിവരും ടീമിലുണ്ട്. ബംഗാളിന്റെ മികച്ച റൺസ് സകോററായ സുദീപ് ചാറ്റർജിയെ സെലക്ടർമാർ ഒഴിവാക്കിയപ്പോൾ, സുദീപ് കുമാർ ഘരാമിയെ സ്റ്റാൻഡ്‌ബൈ ലിസ്റ്റിലേക്ക് മാറ്റി. അടുത്തിടെ ഇന്ത്യ അണ്ടർ19 ടീമിനായി ഏറ്റവും വേഗമേറിയ യുവ ഏകദിന സെഞ്ച്വറി നേടിയ 14കാരൻ വൈഭവ് സൂര്യവംശിയെയും സ്റ്റാൻഡ്‌ബൈകളിൽ ഉൾപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്.

34കാരനായ ഷമി അവസാനമായി റെഡ്‌ബോൾ ക്രിക്കറ്റ് കളിച്ചത് 2024 നവംബറിൽ രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടിയാണ്. അതിനുശേഷം, 2025ലെ ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് ഷമി കളത്തിൽ ഇറങ്ങിയത്.

vachakam
vachakam
vachakam

ഇന്ത്യക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ടെസ്റ്റ് മത്സരം 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലായിരുന്നു.

സോണൽ ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ദുലീപ് ട്രോഫി ഓഗസ്റ്റ് 28ന് ആരംഭിക്കും. ബെംഗളൂരുവിലെ സെന്റർ ഓഫ് എക്‌സലൻസിൽ ഈസ്റ്റ് സോൺ നോർത്ത് സോണുമായി ഏറ്റുമുട്ടും.

ഈസ്റ്റ് സോൺ ടീം: ഇഷാൻ കിഷൻ (ക്യാപ്ൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്ടൻ), സന്ദീപ് പട്‌നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദാം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, റിയാൻ പരാഗ്, ഉത്കർഷ സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, ആകാശ് ദീപ്, മുഹമ്മദ് ഷമി.

vachakam
vachakam
vachakam

സ്റ്റാൻഡ്‌ബൈസ്: മുക്താർ ഹുസൈൻ, ആശിർവാദ് സ്വയിൻ, വൈഭവ് സൂര്യവംശി, സ്വസ്തിക് സാമൽ, സുദീപ് കുമാർ ഘരാമി, രാഹുൽ സിംഗ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam