നെയ്മറുടെ അഭാവത്തിലും കാനറിപ്പടയ്ക്ക് ആധികാരിക ജയം!  ഹെയ്റ്റിയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമത്

JUNE 19, 2026, 10:06 PM

പരിക്കേറ്റ സൂപ്പർ താരം നെയ്മറുടെ അഭാവത്തിലും കാനറിപ്പടയ്ക്ക് ആധികാരിക ജയം. ലോകകപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ ഹെയ്റ്റിയെ തകർത്തു. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന്റെ ടൂർണമെന്റിലെ ആദ്യ വിജയമാണിത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകളും നേടി ബ്രസീൽ പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. ഇതോടെ നാല് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.

മൊറോക്കോയ്ക്കെതിരായ ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ബ്രസീൽ കളത്തിലിറങ്ങിയത്. സ്ട്രൈക്കർ ഇഗോർ തിയാഗോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംപിടിച്ച മത്തേയൂസ് കൂന്യ ഇരട്ട ഗോളുകളോടെ കോച്ചിന്റെ തീരുമാനം ശരിവെച്ചു. റൈറ്റ് ബാക്കിൽ റോജർ ഇബാനസിന് പകരം പരിചയസമ്പന്നനായ ഡനിലോയും ടീമിലെത്തി.

മത്സരത്തിന്റെ ആദ്യ 22 മിനിറ്റുകൾ ഇരുടീമുകളും വിരസമായ കളിയാണ് പുറത്തെടുത്തത്. എന്നാൽ 23-ാം മിനിറ്റിൽ ഒരു റീബൗണ്ടിലൂടെ കൂന്യ ബ്രസീലിനെ മുന്നിലെത്തിച്ചു. 36-ാം മിനിറ്റിൽ കൂന്യയുടെ രണ്ടാം ഗോളുമെത്തി. വിനീസ്യൂസ് ജൂനിയർ നൽകിയ പാസുമായി ഹെയ്റ്റി പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ കൂന്യ ഒരു റോക്കറ്റ് ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3') വിനീസ്യൂസ് ജൂനിയറിലൂടെ ബ്രസീൽ മൂന്നാം ഗോളും സ്വന്തമാക്കി. മിഡ്‌ഫീൽഡിൽ നിന്ന് ലൂക്കാസ് പക്വേറ്റ നൽകിയ മനോഹരമായ ഒരു ചിപ്പ് ത്രൂ-ബോൾ സ്വീകരിച്ച് അതിവേഗത്തിൽ കുതിച്ച വിനീസ്യൂസ് ഹെയ്റ്റി ഗോൾകീപ്പർ പ്ലാസിഡിനെ കാഴ്ചക്കാരനാക്കിയാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിൽ പ്രതിരോധം ശക്തമാക്കിയ ഹെയ്റ്റി കൂടുതൽ ഗോളുകൾ വഴങ്ങാതെ നോക്കി.

ലോകകപ്പ് ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ ബ്രസീൽ മൂന്ന് ഗോളുകൾ നേടുന്നത് തുടർച്ചയായ രണ്ടാം തവണയാണ്. 2022-ൽ ദക്ഷിണ കൊറിയക്കെതിരെ ആദ്യ പകുതിയിൽ അവർ നാല് ഗോളുകൾ നേടിയിരുന്നു.ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ബ്രസീലിയൻ താരം രണ്ടോ അതിലധികമോ ഗോളുകൾ നേടുന്നത് ഇത് പത്താം തവണയാണ്. 2014-ൽ ക്രൊയേഷ്യക്കെതിരെ നെയ്മറാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam