പിസിനാക്ക് 41-ാമത് കൺവെൻഷനു ഒക്കലഹോമയിൽ പുതിയ ഭാരവാഹികൾ

AUGUST 19, 2026, 8:32 AM

ഒക്കലഹോമ: 2028 ജൂൺ 29 മുതൽ ജൂലൈ രണ്ടു വരെ ഒക്കലഹോമയിൽ നടക്കുന്ന 41-ാമത് പിസിനാക്ക് (പെന്തക്കോസൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കൻ കേരളൈറ്റ്) നാഷണൽ കോൺഫറൻസിലേക്കുള്ള ഒക്കലഹോമയിലെ സംഘാടകരെ തിരഞ്ഞെടുത്തു.

ലോക്കൽ കൺവീനർ പാസ്റ്റർ കെ.ഒ. ജോൺസൺ, ലോക്കൽ കൺവീനർ ബ്രദർ കുരിയൻ സക്കറിയ, ലോക്കൽ സെക്രട്ടറി ബ്രദർ ബാലൻപിള്ള, ലോക്കൽ ട്രഷറർ ബ്രദർ വർഗീസ്  ജോസഫ്, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ & നാഷണൽ റെപ് ബ്രദർ ഫിന്നി എബ്രഹാം, ടെക്‌നോളജി കോ-ഓർഡിനേറ്റർ & മുൻ നാഷണൽ റെപ് ബ്രദർ നോബി മാത്യു എന്നിവരെ ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു,

പ്രസ്തുത കൺവെൻഷന്റെ വൻ  വിജയത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും ഈ കൺവെൻഷനിലേക്കു എല്ലാ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥുക്കുന്നതായും സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

ശങ്കരൻകുട്ടി, ഹൂസ്റ്റൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam