മൂവാറ്റുപുഴയിൽ വീടുകളിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടങ്ങി

OCTOBER 20, 2026, 6:30 AM

മൂവാറ്റുപുഴ നഗരസഭയിലെ 9, 10 വാർഡുകളിലെ ഇരുപതോളം വീടുകളിൽ കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടുകളുടെ ഗേറ്റുകളിലും മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളിലും ടൈകൾ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസ് തീരുമാനം.

കാവുംകര, ഫ്രഷ് കോള, മാർക്കറ്റ് മേഖലകളിലെ വീടുകളിലാണ് ഗേറ്റുകളിലും വീടിനുള്ളിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലിലും ബ്രേക്ക് ലിവറിലും പ്ലാസ്റ്റിക് ടൈകൾ ബന്ധിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്നാണ് ആദ്യം നാട്ടുകാർ സംശയിച്ചിരുന്നത്. എന്നാൽ സംഭവങ്ങളുടെ ആവർത്തനവും വീടുകൾ തിരഞ്ഞെടുത്ത് ടൈകൾ കെട്ടിയ രീതിയും ആശങ്ക വർധിപ്പിച്ചു.

കാവുംകരയിൽ അടുത്തടുത്തുള്ള ഒൻപത് വീടുകളിൽ സമാനമായി പ്ലാസ്റ്റിക് ടൈകൾ കെട്ടിയ നിലയിൽ കണ്ടെത്തി. മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് മുന്നോടിയായുള്ള നീക്കമാണോ ഇതെന്ന ഭയത്തിലാണ് പ്രദേശവാസികൾ. സിസിടിവി കാമറകളുള്ള വീടുകൾ ഒഴിവാക്കി ദൂരെയുള്ള വീടുകളിൽ രാത്രി 8നും 8:30നും ഇടയിലാണ് ഈ പ്രവൃത്തി നടന്നതെന്നും നാട്ടുകാർ പറയുന്നു.

vachakam
vachakam
vachakam

English Summary: Police have launched an investigation into the mysterious discovery of black plastic ties on the gates and vehicles of around twenty houses in Muvattupuzha. Residents in wards 9 and 10 of the municipality are concerned after the ties were found on house gates and two-wheelers parked in courtyards. The police are intensifying their probe to uncover the mystery behind these incidents. The ties were found on gates, handlebars, and brake levers of two-wheelers in Kavumkara, Fresh Cola, and Market areas. Initially, locals suspected someone with mental health issues, but the repeated nature of the incidents and the selective targeting of houses have heightened their apprehension. Nine houses close to each other in Kavumkara had similar findings, raising fears among residents that this could be a prelude to crimes including theft. Locals report that the incidents occurred between 8 PM and 8:30 PM, specifically avoiding houses with CCTV cameras and targeting those further away.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Muvattupuzha, Kerala Police, Plastic Ties, Mystery, Local News, Crime News Malayalam, Kerala News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam