ആഘോഷവേളകളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കൂ; പ്രവർത്തകരോട് ആഹ്വാനം ചെയ്ത് അഭിജീത് ജീപ്‌കെ

OCTOBER 20, 2026, 6:17 AM

ന്യൂഡല്‍ഹി: ആഘോഷവേളകളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് സിജെപി കണ്‍വീനര്‍ അഭിജീത് ജീപ്‌കെ. പൂജ ആഘോഷങ്ങളുടെ ഈ വേളയില്‍ എല്ലാവരും തങ്ങളെ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന് ദീപ്കെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

 കഴിഞ്ഞ നിരവധി ദിവസങ്ങള്‍ ഏറെ പ്രയാസത്തിലൂടെയാണ് എല്ലാവരും കടന്നുപോയതെന്നും ഇത്രയും ആത്മാര്‍ത്ഥതയോടെ കൂടെ നിന്ന ആളുകളെ സല്യൂട്ട് ചെയ്യുന്നുവെന്നും ദീപ്‌കെ വ്യക്തമാക്കി.നമ്മള്‍ പോരാടുന്നത് വെറുപ്പിനെതിരെയാണ്. നമുക്കെതിരെ വിദ്വേഷം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കെതിരെയാണ് പോരാടുന്നത്. എന്നാല്‍ ആ വിദ്വേഷം നമ്മുടെ ഉള്ളിലേക്ക് കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കണം. നമ്മള്‍ വെറുക്കുന്നവരെപ്പോലെയാകാന്‍ പാടില്ല. പരസ്പരമുള്ള സ്‌നേഹവും കരുണയും ദയയുമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.

ആഘോഷത്തിന്റെ ഈ വേളയില്‍ എല്ലാവരും നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ നിങ്ങളുടെ കുടുംബങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.വാര്‍ത്തകളില്‍ ഇടംനേടാത്ത നിരവധി പ്രവര്‍ത്തകരുണ്ട്. സൗരവിനെയും അശുവിനെയും പോലെ അവരും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങളും മറന്നുപോകരുതെന്നും ദീപ്‌കെ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam