ന്യൂഡെല്‍ഹി: 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റില്‍ അക്ഷര്‍ പട്ടേല്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും. ലേലത്തിന് മുമ്പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ ചേര്‍ന്ന ഋഷഭ് പന്തിന് പകരക്കാരനായാണ് ഡെല്‍ഹി ക്യാപിറ്റല്‍സ് അക്ഷര്‍ പട്ടേലിനെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. 27 കോടി രൂപയ്ക്കാണ് എല്‍എസ്ജി പന്തിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായി പന്ത് മാറി.
ലേലത്തില്‍ 14 കോടി രൂപയ്ക്ക് കെഎല്‍ രാഹുലിനെ വാങ്ങിയതോടെ ഫ്രാഞ്ചൈസി അദ്ദേഹത്തെ ക്യാപ്റ്റനാക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അക്ഷറിന് നറുക്ക് വീഴുകയായിരുന്നു. 2018 മുതല്‍ 2024 വരെ 16 ടി20 മത്സരങ്ങളില്‍ ബറോഡയെ നയിച്ച പരിചയം അക്ഷറിനുണ്ട്. 2024 മെയ് 12 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ (ആര്‍സിബി) ക്യാപിറ്റല്‍സിനെ ഒരിക്കല്‍ അദ്ദേഹം നയിച്ചിരുന്നു. ഡിസി മത്സരത്തില്‍ 47 റണ്‍സിന് പരാജയപ്പെട്ടു.
ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന 2025 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയപ്പോള്‍ അക്ഷര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 27.25 ശരാശരിയില്‍ 109 റണ്‍സ് നേടിയ അക്ഷര്‍ 4.35 എന്ന ഇക്കോണമി റേറ്റില്‍ അഞ്ച് വിക്കറ്റുകളും വീഴ്ത്തി.
കോവിഡ് -19 പാന്‍ഡെമിക് കാരണം 2020 ല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ (യുഎഇ) നടന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ക്യാപിറ്റല്‍സ് റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തിരുന്നു. പക്ഷേ 2022, 2023, 2024 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലേക്ക് കടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്