തൃശ്ശൂർ ടൈറ്റൻസിനെ 10 വിക്കറ്റിന് തകർത്ത് നിലവിലെ കെ.സി.എൽ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ഫൈനലിലേക്ക് മുന്നേറി. സെമിയിൽ തൃശൂർ ടൈറ്റൻസിനെ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്ത തൃശ്ശൂർ ടൈറ്റൻസ് 86 റൺസിന് ഓൾ ഔട്ടായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം വിക്കറ്റ് നഷ്ടമില്ലാതെ 61 പന്തുകൾ ബാക്കി നിൽക്കെയാണ് വിജയിച്ചത്.
31 പന്തിൽ 56 റൺസെടുത്ത ഭരത് സൂര്യയും 28 പന്തിൽ 32 റൺസ് എടുത്ത അഭിഷേക് ജെ നായരും ആണ് കൊല്ലത്തിന്റെ വിജയം അനായാസമാക്കിയത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ അമൽ എ.ജിയാണ് പ്ലെയർ ഓഫ് ദ മാച്ച്. കൊല്ലത്തിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. രണ്ടാം സെമിയിലെ വിജയികളെയാണ് കൊല്ലം ഏരീസ് നാളെ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്