തിരുവനന്തപുരം: കേരളത്തിലെത്തുന്ന അർജന്റീന ഫുട്‌ബോൾ ടീമിൽ മെസിക്കൊപ്പം ലോകകപ്പിൽ മുത്തമിട്ട് എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, ലൗട്ടാരോ മാർട്ടിനസ് തുടങ്ങിയ വമ്പൻമാരെല്ലാം ഉണ്ടാകും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്ന ടീമിന്റെ കോച്ച് ലയണൽ സ്‌കലോണി തന്നെയായിരിക്കും. കൊച്ചിയിലെത്തുന്ന ടീമിന്റെ വിവരങ്ങൾ സർക്കാരിന് ലഭിച്ചു. നവംബർ 15ന് പ്രത്യേക വിമാനത്തിലാണ് ടീം കൊച്ചിയിൽ എത്തുക. മത്സരം 17നാണ്.
ഒട്ടമെൻഡി, തഗ്ലിയാഫിക്കോ, മോണ്ടിയെൽ, യുവാൻ ഫോയ്ത്ത്, മാർകസ് അക്യുന, എസ്‌ക്യൂവേൽ പലാസിയോസ്, ലോ സെൽസോ, പരെഡസ്, നിക്കോ ഗൊൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റിയൻ റൊമേറോ, നഹുവേൽ മൊളീന എന്നിവരും 18 അംഗ സംഘത്തിലുണ്ട്. അതേസമയം എൻസോ ഫെർണാണ്ടസ് ടീമിലില്ല.
ഓസ്‌ട്രേലിയയുടേയും ലോകകപ്പ് സംഘമാണ് വരുന്നത്. നവംബർ 10ന് എത്തുന്ന ഓസീസ് ടീം പത്ത് ദിവസം കേരളത്തിലുണ്ടാകുമെന്നാണ് അറിയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്