ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. അവരുടെ ഗോൾ കീപ്പർ അലിസൺ അടുത്ത മത്സരത്തിലുണ്ടാകില്ല.
കൊളംബിയയ്‌ക്കെതിരായ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ബ്രസീലിയൻ ഗോൾകീപ്പർ അലിസൺ ബെക്കർ ലിവർപൂളിലേക്ക് മടങ്ങി.32കാരനായ അലിസൺ കൊളംബിയൻ ഡിഫൻഡർ ഡാവിൻസൺ സാഞ്ചസുമായി കൂട്ടിയിടിക്കുകയും ഫിഫയുടെ കൺകഷൻ പ്രോട്ടോക്കോളിന്റെ ഭാഗമായി 78-ാം മിനിറ്റിൽ പകരക്കാരനായി കളം വിടുകയും ചെയ്തു.
അലിസൺ വലിയ പരിക്കില്ലെന്ന് ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം കൂടുതൽ പരിശോധനകൾക്കായാണ് ബ്രസീൽ ക്യാമ്പ് വിട്ട് ക്ലബിലേക്ക് പോകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്