ജോവോ ഫെലിക്സിനെ വൻ തുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നാസർ. 260 ദശലക്ഷം അമേരിക്കൻ ഡോളറിനാണ് ഫെലിക്സിനെ അൽ നാസർ സ്വന്തമാക്കിയത്.
25 വയസ്സുകാരനായ ഫെലിക്സ് രണ്ട് വർഷത്തെക്കാണ് അൽ നാസറുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നാണ് ഫെലിക്സിന്റെ അൽ നാസറിലേക്കുള്ള വരവ്.
താരം ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ലീഗിൽ പന്ത് തട്ടും. അൽ നാസറിന് പുറമെ ഫെലിക്സിന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു.
അറ്റാക്കിങ് മിഡ്‌ഫീൽഡറായും, ഫോർവേഡായും കളിക്കുന്ന ഫെലിക്സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെൽസി ടീമിലും ഉൾപ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തിൽ പി എസ് ജി യെ തകർത്ത് കിരീടത്തിൽ മുത്തമിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്