ടയറിലെ കാറ്റ് തീർന്നു, അതിനാലാണ് സ്വകാര്യ വാഹനത്തിൽ സിനഡ് ആസ്ഥാനത്തേക്ക്  പോയതെന്ന് വി.ഡി സതീശൻ

JANUARY 19, 2026, 3:18 AM

തിരുവനന്തപുരം: സിനഡ് ആസ്ഥാനത്തേക്ക് സ്വകാര്യ വാഹനത്തിൽ പോയതിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ വാഹനത്തിന്റെ ടയറിലെ കാറ്റ് തീർന്നത് കൊണ്ട് കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്തതിന് ശേഷം വേറെ വണ്ടിയെടുത്തു താൻ പോയതെന്നും  മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

സിനഡിന്റെ ആസ്ഥാനത്ത് പോകാൻ വേറെ വണ്ടിയെടുക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.കഴിഞ്ഞ ബുധനാഴ്ചയാണ് സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായി പ്രതിപക്ഷ നേതാവ് വി‌ ഡി സതീശൻ കൂടിക്കാഴ്ച നടത്തിയത്.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കമുള്ളവരെ അദ്ദേഹം കണ്ടു. രാത്രിയായിരുന്നു സിനഡിൽ എത്തിയത്. സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം അത്താഴവിരുന്നിലും പങ്കെടുത്തതാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

vachakam
vachakam
vachakam

സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിൽ പ്രതിപക്ഷ നേതാവ് എത്തിയത്. പൊലീസിന്‍റെ പൈലറ്റ് വാഹനവും പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാഹനവും ഒഴിവാക്കിയായിരുന്നു സന്ദർശനം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam