കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകി ദീപകിന്റെ കുടുംബം. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
അതേസമയം യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് പൊലീസ് കമ്മീഷണർ ഉറപ്പ് നൽകിയതായി കുടുംബം അറിയിച്ചു.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ഞായറാഴ്ച രാവിലെയാണ് ജീവനൊടുക്കിയത്. ബസിനുള്ളിൽ ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി വീഡിയോ പുറത്തുവിട്ടിരുന്നു. ഇത് വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ദീപകിന്റെ മരണം സംഭവിച്ചത്. കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിൽ ജീവനക്കാരനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച ജോലിസംബന്ധമായ ആവശ്യത്തിനായി കണ്ണൂരിലേക്ക് യാത്ര ചെയ്തിരുന്നു. ഈ യാത്രയ്ക്കിടെയാണ് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തോടെ വീഡിയോ പങ്കുവച്ചതെന്ന് പറയുന്നു.
വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി വേണമെന്ന ആവശ്യം ടി. സിദ്ദിഖ് എംഎൽഎയും ഉന്നയിച്ചു. ദീപകിന്റെ മരണം സമൂഹം സോഷ്യൽ മീഡിയയിൽ പാലിക്കേണ്ട ഉത്തരവാദിത്വത്തിനുള്ള രക്തസാക്ഷിത്വമാണെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
