അഫ്ഗാനിസ്ഥാൻ ടീം അംഗത്തിന് ഹൃദയാഘാതം

FEBRUARY 14, 2026, 8:07 AM

ടി20 ലോകകപ്പിനായി ഡൽഹിയിലെത്തിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ആശങ്ക പരത്തി ടീം അംഗത്തിന് ഹൃദയാഘാതം. അഫ്ഗാൻ ടീമിന്റെ പെർഫോമൻസ് അനലിസ്റ്റായ കെ.സി. രാമ സുബ്രഹ്മണ്യനാണ് ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ദില്ലിയിലെ ടീം ഹോട്ടലിൽ വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

നെഞ്ചുവേദന അനുഭവപ്പെട്ട ഉടൻ തന്നെ ടീം മെഡിക്കൽ സ്റ്റാഫ് പ്രാഥമിക ശുശ്രൂഷ നൽകുകയും സൗത്ത് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനയിൽ അദ്ദേഹത്തിന് മൈൽഡ് ഹാർട്ട് അറ്റാക്ക് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവിൽ അപകടനില തരണം ചെയ്ത അദ്ദേഹം ഐസിയുവിൽ നിരീക്ഷണത്തിലാണ്.

ക്യാപ്ടൻ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ മുതിർന്ന താരങ്ങൾ ആശുപത്രിയിലെത്തി രാമ സുബ്രഹമണ്യത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഭ്യർത്ഥിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ബി.സി.സി.ഐ വൃത്തങ്ങളും അറിയിച്ചു. ഐ.സി.സിയും ബി.സി.സി.ഐയും അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam