'രാഷ്ട്രീയത്തിലേക്ക് കടക്കുമോ?'; വ്യക്തമായ മറുപടിയുമായി നടി അനുശ്രീ

MARCH 28, 2026, 12:59 AM

കൊച്ചി: നടി അനുശ്രീ രാഷ്ട്രീയത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി താരം രംഗത്ത്. താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും അതിന് ആവശ്യമായ അറിവ് തനിക്കില്ലെന്നും ആണ് താരം വ്യക്തമാക്കിയത്.

“ഇത്തവണ എന്നല്ല, ഒരിക്കലും ഞാൻ രാഷ്ട്രീയത്തിലേക്ക് പോകില്ല. എന്തെങ്കിലും അറിയണം അല്ലേ അത്തരത്തിൽ പോകാൻ. അറിയുന്ന പണി ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. ഇപ്പോൾ സിനിമകളിൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്, അതിൽ തന്നെയാണ് ശ്രദ്ധ,” എന്നാണ് അനുശ്രീ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പല തരത്തിലുള്ള പ്രചാരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, അവയൊന്നും യാഥാർത്ഥ്യമല്ലെന്നും താരം പറഞ്ഞു. ക്ഷേത്ര പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പലവിധ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതായും അനുശ്രീ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. തുടർന്ന് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച് വലിയ ആരാധക പിന്തുണ നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam