ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റുമായുള്ള വിവാഹ മോചനം വലിയ വാർത്തയായിരുന്നു. ഇപ്പോൾ തന്റെ മുൻ ഭർത്താവായ ബ്രാഡ്പിറ്റുമായുള്ള ബന്ധം നിലനിൽക്കുന്ന സമയത്ത് താൻ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് എങ്ങനെ പേടിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ആഞ്ജലീന ജോളി. എന്റെ കുടുംബം പോലും സുരക്ഷിതമല്ലെന്ന ഭയം ഉണ്ടായിരുന്നു എന്നാണ് ആഞ്ജലീന ജോളി വ്യക്തമാക്കിയത്.
ആഞ്ജലീന ജോളിയും പിറ്റും 2014-ലാണ് വിവാഹം കഴിച്ചത്. ഇരുവരും ഏറെക്കാലം ഹോളിവുഡിലെ മാതൃകാ ദമ്പതികൾ ആയിരുന്നു എങ്കിലും 2016-ൽ അവർ വേർപിരിയുകയായിരുന്നു. വിവാഹം കഴിഞ്ഞ് 2 വർഷം കൊണ്ട് തന്നെ ജോഡികൾ തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചു എന്നാണ് പുറത്തു വന്ന റിപ്പോർട്ട് .
“ഞാൻ എന്റെ കുടുംബത്തിന്റെയും സ്വന്തം സുരക്ഷിതത്വത്തിന്റെയും കാര്യത്തിൽ പേടിച്ചിരുന്നത് സത്യമാണ്. ഞാനത് തുറന്നുപറയുന്നു, പക്ഷേ ഇതിൽ കൂടുതലായി പറയാൻ എനിക്ക് ഇപ്പോൾ കഴിയില്ല, കാരണം ഇക്കാര്യം ഇപ്പോഴും കോടതികളിൽ തുടരുകയാണ്” എന്നാണ് താരം പറഞ്ഞത്.
“എനിക്ക് ആ തീരുമാനത്തിലേക്ക് എത്തിപ്പെടാൻ ഏറെ അനുഭവിക്കേണ്ടി വന്നു. എന്നാൽ എന്റെ കുട്ടികൾക്ക് വേണ്ടി ആ സമയത്ത് വേർപിരിയുക എന്നത് അനിവാര്യമായിരുന്നു” എന്നും ആഞ്ജലീന ജോളി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്