വാമ്പയർ ഡയറീസ് താരം പോൾ വെസ്‌ലി തന്റെ ദീർഘ കാല പ്രണയിനി നറ്റലി കുക്കൻബർഗുമായി വിവാഹ നിശ്ചയം നടത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വാമ്പയർ ഡയറീസ് സീരീസിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ വെസ്‌ലി മോഡൽ നറ്റലി കുക്കൻബർഗുമായി വിവാഹനിശ്ചയം നടത്തിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.
ഇറ്റലിയിലാണ് ഈ സുന്ദരമായ നിമിഷം സംഭവിച്ചത്. നറ്റലി കുക്കൻബർഗ് തന്നെയാണ് ശനിയാഴ്ച തന്റെ ഇൻസ്റ്റഗ്രാമിലൂടെ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. ആ ഫോട്ടോയിൽ അവളുടെ കൈയും, അതിൽ ധരിച്ചിരിക്കുന്ന മനോഹരമായ എൻഗേജ്മെന്റ് റിംഗുമാണ് കാണുന്നത്. "Yes, Always and forever" (അതെ, എപ്പോഴും, എക്കാലത്തെയും) എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
അതേസമയം 42 വയസ്സുള്ള പോൾ വെസ്‌ലി, 25 വയസ്സുള്ള നറ്റലിയുമായി ഇറ്റലിയിലേക്കുള്ള ഒരു യാത്രയ്ക്കിടെ ആണ് എംഗേജ്മെന്റ് നടത്തിയതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യാത്രയിലെ മനോഹര കാഴ്ചകൾ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
2022-ലാണ് ഈ ജോഡികൾ പ്രണയത്തിലായത്. എന്നാൽ അവരുടെ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ അവർ തയ്യാറായിരുന്നില്ല. എന്നാൽ ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു.
പൗൾ വെസ്‌ലി മുമ്പ് 2011-ൽ നടിയും ഗായികയുമായ ടോറി ഡെവിറ്റോയുമായി വിവാഹം കഴിച്ചിരുന്നു. എന്നാൽ 2013-ലാണ് അവരുടെ വിവാഹമോചനം നടന്നത്. അതിനുശേഷം 2019-ൽ ഇൻസ് ഡി റാമോണുമായും അദ്ദേഹം വിവാഹം കഴിച്ചു. പക്ഷേ, 2024-ൽ ഈ ദമ്പതികൾ വേർപിരിയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
