മലയാളികൾക്ക് ഏറെ സുപരിചിതമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരായ ടി.ടി. ഫാമിലി. ഷെമി എന്ന ഭാര്യയും ഷെഫി എന്ന ഭർത്താവിനെയും അവരുടെ കുഞ്ഞിനേയും എല്ലാവർക്കും അറിയാം.
ഇക്കഴിഞ്ഞ നവംബറിൽ ഷെമി വീണ്ടും ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയുമായി ദമ്പതികൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. പ്രായത്തെ മറികടന്നു കൊണ്ടുള്ള വിവാഹമായിരുന്നു ഇവരുടേത്.
രണ്ടുപേരുടെയും സന്തോഷം എല്ലാവരും കണ്ടുവെങ്കിലും, തന്റെ ഈ പ്രായത്തിൽ ഒരു കുഞ്ഞെന്ന തീരുമാനത്തിൽ ഷെമി അൽപ്പം വിഷമിച്ചിരുന്നു. ഇപ്പോഴിതാ പിറന്നത് പെൺകുഞ്ഞെന്നും, ജനിച്ച ഉടൻ കുട്ടി മരിച്ചു എന്നും ടി.ടി. ഫാമിലി അവരുടെ പേജിലൂടെ അറിയിച്ചു.
വിവാഹമോചനം കഴിഞ്ഞ് രണ്ടു പെണ്മക്കളുമായി ജീവിച്ചിരുന്ന ഷെമിയെ ഷെഫി ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയായിരുന്നു. ഈ കുടുംബം വൈറലായി മാറിയെങ്കിലും, ഷെമിയും ഷെഫിയും സോഷ്യൽ മീഡിയയിൽ കല്ലെറിയലിനു വിധേയരായവരായിരുന്നു. ഇതിനു രണ്ടുപേരും ചേർന്ന് മറുപടി കൊടുക്കുകയും ചെയ്തു.
കുഞ്ഞിനെ നഷ്‌ടമായ വിവരം പോസ്റ്റ് ചെയ്ത ഷെഫി, എല്ലാവരും ദുആ ചെയ്യണം എന്നും അഭ്യർത്ഥിച്ചു. ദുഃഖകരമായ ഈ വേളയിൽ സുമനസുകളായ ഫോളോവേഴ്‌സും ദമ്പതികളുടെ ഒപ്പം ചേരുന്നു. ഈ ദുഃഖം താങ്ങാൻ അള്ളാഹു ശക്തിപകരട്ടെ എന്നും, തളർന്നു പോകരുത് എന്നും മറ്റും പലരും കമന്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്