മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിന് ഇന്ന് 65ആം പിറന്നാൾ. ഓരോ മലയാളിയുടെയും അഭിമാനമായ താരത്തിന്റെ പിറന്നാൾ ഓരോ മലയാളിയും ആഘോഷിക്കുകയാണ്. 18-ാം വയസില്‍ സുഹൃത്തുക്കളുടെ കൂട്ടായമ്മയില്‍ ഒരുങ്ങിയ തിരനോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. ശങ്കര്‍ നായകനായ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രതിനായക വേഷത്തിലൂടെ ആണ് മോഹൻലാൽ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയത്.
26-ാം വയസിലാണ് മോഹന്‍ലാലിന് ടി പി ബാലഗോപാലന് എംഎ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. നാല് ദേശീയ പുരസ്കാരങ്ങളും ഏഴ് സംസ്ഥാന പുരസ്കാരങ്ങളും പില്‍ക്കാലത്ത് അദ്ദേഹത്തെ തേടിയെത്തി.
അതേസമയം മലയാളത്തില്‍ ആദ്യമായി 50 കോടി, 100 കോടി, 250 കോടി ക്ലബ്ബുകള്‍ ഒക്കെ തുറന്നത് മോഹന്‍ലാല്‍ ആണ്. ഇപ്പോൾ താരത്തിന്റെ തുടരും എന്ന ചിത്രം ബോക്സ്‌ഓഫീസിൽ വിജയ കുതിപ്പ് തുടരുകയാണ്. അതെ, മോഹൻലാൽ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്