തന്റെ പുതിയ ജീവിതപങ്കാളിയെക്കുറിച്ചും വരാനിരിക്കുന്ന ജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞു അവതാരകയും സംരംഭകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ആര്യ ബാബു രംഗത്ത്. ആർ ജെയും മുൻ ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്.
കഴിഞ്ഞദിവസമാണ് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ച് കൊണ്ട് ആര്യ തന്റെ പുതിയ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയത്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേയ്ക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്.
'ഇനി പ്രേമിച്ച്, ലിവിംഗ് ടുഗദർ ടെസ്റ്റ് ഒക്കെ നടത്തി ഒക്കെ ആണോ അല്ലെ എന്നിങ്ങനെയുള്ള കാര്യങ്ങൾക്കൊന്നും വയ്യ. ആ സമയം ഒക്കെ പോയി. ഇപ്പോൾ അങ്ങനെയൊരു മാനസികാവസ്ഥയിലല്ല. കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന ചിന്ത രണ്ടുമൂന്ന് വർഷങ്ങളായുണ്ട്. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ പറയുന്നുണ്ട് സെറ്റിൽ ആകണമെന്ന്. ഈ കുട്ടി മാത്രം എന്താ ഇങ്ങനെ നടക്കുന്നത് എന്ന് അവരും പറയുന്നുണ്ട്. പങ്കാളി വേണമെന്നതും വിവാഹജീവിതവും ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അമ്മ കല്യാണം കഴിക്കണമെന്നത് മോൾക്കും ഇഷ്ടമാണ്'- എന്നാണ് ആര്യയുടെ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്