അമേരിക്കന്‍ ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ പുതിയ ആല്‍ബം പ്രഖ്യാപിച്ചു. 'ദ ലൈഫ് ഓഫ് എ ഷോഗേള്‍' എന്നാണ് ആല്‍ബത്തിന്റെ പേര്. ആല്‍ബത്തിന്‍റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
തന്റെ പങ്കാളി ട്രാവിസ് കെല്‍സിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ ജേസണ്‍ കെല്‍സിയുടെയും പോഡ്കാസ്റ്റായ 'ദി ന്യൂ ഹൈറ്റ്‌സി'ലൂടെയാണ് ടെയ്‌ലര്‍ ആല്‍ബത്തിന്റെ പ്രഖ്യാപനം നടത്തിയത്.
പോഡ്കാസ്റ്റിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ടെയ്‌ലര്‍ ഓറഞ്ച് നിറത്തിലുള്ള ഒരു ബ്രീഫ്‌കേസ് പുറത്തെടുത്തുകൊണ്ട് തന്റെ 12-ാമത്തെ ആല്‍ബം പ്രഖ്യാപിച്ചു.
ടെയ്‌ലര്‍ സ്വിഫ്റ്റ് (2006), ഫിയര്‍ലെസ് (2008), സ്പീക്ക് നൗ (2010), റെഡ് (2012), 1989 (2014), റെപ്യുട്ടേഷന്‍ (2017), ലവര്‍ (2019), ഫോക്‌ളോര്‍ (2020), എവര്‍മോര്‍ (2020), മിഡ്‌നൈറ്റ് (2022), ദി ടോര്‍ച്ചേര്‍ഡ് പോയറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (2024) എന്നിവയ്ക്ക് ശേഷമുള്ള ടെയ്‌ലറിന്റെ സ്റ്റുഡിയോ ആല്‍ബമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്