അന്ന് സൂര്യ അച്ഛനോട് പറഞ്ഞു ! അവൾക്കൊപ്പം മാത്രമേ ജീവിക്കൂ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിയും 

FEBRUARY 14, 2026, 3:55 AM

ദക്ഷിണേന്ത്യൻ സിനിമയിലെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 1999-ൽ പൂവെല്ലാം കേട്ടുപ്പാര് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. വിവാഹം കഴിഞ്ഞ് ഇരുപത് വർഷത്തോടടുക്കുമ്പോഴും ഇരുവരും സ്നേഹത്തോടെ ഒന്നിച്ചു കഴിയുന്നു. ദിയ, ദേവ് എന്നിങ്ങനെ രണ്ട് മക്കളും ഇവർക്കുണ്ട്. ഇപ്പോഴിതാ ഇവരുടെ പ്രണയകാലത്തെക്കുറിച്ച് അച്ഛൻ ശിവകുമാർ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

ഒരു അഭിമുഖത്തിനിടെയാണ് ശിവകുമാർ ഈ രഹസ്യം വെളിപ്പെടുത്തിയത്. സൂര്യയുടെയും ജ്യോതികയുടെയും പ്രണയത്തെ താൻ ആദ്യം അംഗീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജ്യോതികയെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്നും, ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിയുമെന്നും സൂര്യ കടുപ്പിച്ചു പറഞ്ഞു. മകന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന സൂര്യയ്ക്ക് മുന്നിൽ ഒടുവിൽ അച്ഛൻ വഴങ്ങുകയായിരുന്നു.

"ആദ്യം ഞാൻ ഈ ബന്ധം അംഗീകരിച്ചിരുന്നില്ല. എന്നാൽ അവൾക്കൊപ്പം മാത്രമേ ജീവിക്കൂ എന്നും അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് കഴിയുമെന്നും സൂര്യ വാശിപിടിച്ചു. അപ്പോഴാണ് ഞാൻ ഒരു കാര്യം ആലോചിച്ചത്. എന്റെ കരിയറിൽ ഞാൻ ഏകദേശം 150 സിനിമകളിൽ അഭിനയിച്ചു, അതിൽ മിക്കവയും പ്രണയവിവാഹങ്ങളെക്കുറിച്ചുള്ളതായിരുന്നു. അത് ഓർത്തപ്പോൾ ഒടുവിൽ ഞാൻ അവരുടെ വിവാഹത്തിന് സമ്മതം നൽകി."- ശിവകുമാർ വെളിപ്പെടുത്തി.

vachakam
vachakam
vachakam

വിവാഹശേഷം സിനിമയിൽ നിന്ന് അകന്ന ജ്യോതിക, നീണ്ട 9 വർഷങ്ങൾക്കുശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോൾ സൂര്യയും ജ്യോതികയും സിനിമയിൽ ഒരുപോലെ സജീവമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam