നടി ശോഭനയുടെ ബാല്യകാല സുഹൃത്ത് അനിതാമേനോൻ മരണമടഞ്ഞതായി റിപ്പോർട്ട്. ശോഭന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. വളരെ വിഷമത്തോടെ ആണ് താരം കുറിപ്പ് പങ്കുവച്ചത്.
മരണവാർത്ത കേട്ടപ്പോൾ എന്തു പറയണമെന്ന് അറിയില്ലായിരുന്നു. പ്രിയ സുഹൃത്തേ ശാന്തമായി ഉറങ്ങിക്കൊള്ളുവെന്ന് മാത്രമേ പറയാൻ കഴിയുന്നുള്ളുവെന്നാണ് ശോഭന കുറിച്ചത്. അനിതയുമൊത്തുള്ള അപൂർവമായ ബാല്യകാല ചിത്രങ്ങളും ശോഭന പങ്കുവച്ചു.
അതേസമയം അനിതയുമൊത്തുള്ള തന്റെ ബാല്യകാല ഓർമ്മകളെക്കുറിച്ച് ശോഭന മുൻപ് പറഞ്ഞിരുന്നു. തന്റെ അച്ഛനും അമ്മയ്ക്കും താൻ ഒറ്റ മകളായിരുന്നു. ചെന്നൈയിലെ മൈലാപ്പൂരിലാണ് ശോഭനയും കുടുംബവും താമസിച്ചിരുന്നത്, അവിടെ അയൽക്കാരായിരുന്നു അനിതയുടെ കുടുംബം. അനിതയേക്കാൾ മൂന്ന് വയസ് ഇളയതായിരുന്നെങ്കിലും തങ്ങൾക്ക് ഉറ്റ സുഹൃത്തുക്കളാകാൻ കഴിഞ്ഞിരുന്നു എന്നും ശോഭന മുൻപ് പറഞ്ഞിരുന്നു.
തന്റെ അഭിനയ കാലഘട്ടത്തിൽ പോലും അനിതയുമായി പരസ്പരം കണ്ടുമുട്ടുകയും സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെന്നും താരം കുറിച്ചു. അനിതയുടെ കുടുബാംഗങ്ങൾക്കും ശോഭന അനുശോചനം അറിയിച്ചു. 'വിട കുഞ്ഞേ എന്റെ പ്രിയ സുഹൃത്ത് സമാധാനത്തോടെ വിശ്രമിക്കൂ. ഇനി വാക്കുകളില്ല. ബാബു അങ്കിളിനും, സൂ ആന്റിക്കും, സതീഷ് മേനോൻ, അവീഷ, അനീഷ എന്നിവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു'.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്