ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും ഫുട്ബോൾ താരം ട്രാവിസ് കെൽസും വിവാഹിതരാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞുവെന്ന വാർത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചു.
‘നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവച്ചത്. ഒരു പൂന്തോട്ടത്തിനിടയിൽ ഒരുമിച്ച് നിൽക്കുന്നതും വിവാഹനിശ്ചയ മോതിരമണിഞ്ഞതുമായ ചിത്രങ്ങളാണ് പങ്കുവച്ചത്.
നിമിഷ നേരം കൊണ്ടാണ് ഈ വാർത്ത സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചത്. ടെയ്ലറിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 2023ലാണ് ടെയ്ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സും ഡേറ്റിങ് തുടങ്ങിയത്. കൻസാസിൽ നടന്ന സ്വിഫ്റ്റിന്റെ സംഗീത നിശയിൽ കെൽസ് പങ്കെടുത്തിരുന്നു. അന്നുമുതലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തെ സംബന്ധിച്ചിട്ടുള്ള മറ്റു വിവരങ്ങൾ പങ്കുവച്ചിട്ടില്ല.
ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ വരാനിരിക്കുന്ന ആൽബമായ ‘ദി ലൈഫ് ഓഫ് എ ഷോഗേളിന്‍റെ’ പ്രഖ്യാപനത്തിന് ഇരുവരും ന്യൂ ഹൈറ്റ്സിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിവാഹനിശ്ചയത്തിന്റെ മുന്നോടിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുമുയര്‍ന്നു. കോടികൾ ചെലവഴിച്ച് ടെയ്‌ലർ സ്വിഫ്റ്റ് അമേരിക്കയിലെ റോഡ് ഐലൻഡിലെ ‘ഹൈ വാച്ച്’ എന്ന തന്റെ ആഡംബര വസതി മോടിപിടിപ്പിക്കുന്നെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്