ഇന്ത്യയെ ഇളക്കിമറിക്കാൻ ഷാക്കിറ വരുന്നു; ഒപ്പം  ദിൽജിത് ദോസാഞ്ജും

MARCH 10, 2026, 5:13 AM

ആഗോള പോപ്പ് ഗായിക ഷാക്കിറയുടെ ഇന്ത്യൻ പര്യടനത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശവാർത്ത. ഏപ്രിൽ 10-ന് മുംബൈയിലും 15-ന് ഡൽഹിയിലും നിശ്ചയിച്ചിരുന്ന കൺസേർട്ടുകൾക്ക് പുറമെ, ആരാധകരുടെ വൻ ഡിമാൻഡ് കണക്കിലെടുത്ത് മുംബൈയിൽ ഒരു ഷോ കൂടി അധികമായി പ്രഖ്യാപിച്ചു.

ഏപ്രിൽ 11-ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സിലാണ് ഈ മൂന്നാമത്തെ പ്രകടനം നടക്കുക. ഷാക്കിറയോടൊപ്പം വേദി പങ്കിടാൻ പഞ്ചാബി സൂപ്പർസ്റ്റാർ ദിൽജിത് ദോസാഞ്ജ് എത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ഇരുവരും ഒരേ വേദിയിൽ ഒന്നിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ആദ്യ രണ്ട് ഷോകളുടെ ടിക്കറ്റ് വിതരണം മാർച്ച് 1-ന് ആരംഭിച്ചു കഴിഞ്ഞു. എന്നാൽ പുതുതായി പ്രഖ്യാപിച്ച ഏപ്രിൽ 11-ലെ ഷോയുടെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കുമെന്നാണ് കരുതുന്നത്.

vachakam
vachakam
vachakam

ഐക്യരാഷ്ട്രസഭയുടെ 'സീറോ ഹംഗർ' (Zero Hunger) എന്ന ലക്ഷ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള 'ഫീഡിംഗ് ഇന്ത്യ കൺസേർട്ട്' (Feeding India Concert) സംരംഭത്തിന്റെ ഭാഗമായാണ് ഷാക്കിറ ഇന്ത്യയിലെത്തുന്നത്. കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam