'ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല'; ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ എന്ന് സാമന്ത 

MARCH 26, 2026, 11:54 PM

നടി സാമന്തയും സംവിധായകൻ രാജ് നിഡിമോരുയും കഴിഞ്ഞ ഡിസംബറിൽ ആണ് വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷ യോഗ സെന്റർ ആണ് വിവാഹ ചടങ്ങ് നടന്നത്. ഇപ്പോഴിതാ, താരദമ്പതിയുടെ സ്നേഹവും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്ന സാമന്തയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

"അവസാനം എല്ലാം കഴിഞ്ഞ് ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് നിഡിമോരു തന്നെയാണ്. ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, ഒരു നല്ല അഭിനേത്രി കൂടെയാക്കുന്നു" എന്നാണ് സാമന്ത പറയുന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത്. 

സാമന്തയുടെ അവസാന ചിത്രം ഖുഷി ആയിരുന്നു. ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, സാമന്തയും വിജയും ചെയ്ത പ്രകടനങ്ങൾ ശ്രദ്ധ നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam