78-ാമത് കാൻ ചലച്ചിത്രമേളയിൽ ഹോളണ്ടിലെ പ്രശസ്ത നടൻ റോബർട്ട് ഡി നീറോയ്ക്ക് ഓണററി പാം ഡി'ഓർ പുരസ്കാരം ലഭിച്ചു. കാൻ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നടനും നിർമ്മാതാവുമായ ലിയോനാർഡോ ഡികാപ്രിയോ റോബർട്ട് ഡി നീറോയ്ക്ക് അവാർഡ് സമ്മാനിച്ചു. തന്റെ പ്രസംഗത്തിൽ റോബർട്ട് ഡി നീറോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിശിതമായി വിമർശിച്ചു.
സംസ്കാരത്തിനും കലയ്ക്കും പുറം തിരിഞ്ഞു നിൽക്കുന്ന ഒരു പ്രസിഡന്റ് നമുക്കുണ്ടെന്നാണ് റോബർട്ട് ഡി നീറോ പറഞ്ഞത്.
"എന്റെ രാജ്യത്ത് നമ്മള്‍ ഒരിക്കല്‍ നിസാരമായി കരുതിയിരുന്ന ജനാധിപത്യത്തിന് വേണ്ടിയാണിപ്പോള്‍ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മെ എല്ലാവരെയും ബാധിക്കുന്നു. കാരണം കല രാത്രിയെന്ന പോലെ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒന്നാണ്.
കല തിരയുന്നത് സത്യത്തെയാണ്. കല വൈവിധ്യത്തെ സ്വീകരിക്കുന്നു. അതുകൊണ്ടാണ് കല ഒരു ഭീഷണിയാകുന്നത്. അതുകാണ്ടാണ് നമ്മള്‍ ഫാസിസ്റ്റുകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഭീഷണിയാകുന്നത്", റോബേര്‍ട്ട് ഡി നീറോ പറഞ്ഞു.
"അമേരിക്കയുടെ കലയോടും സംസ്‌കാരത്തോടും മുഖം തിരിക്കുന്ന പ്രസിഡന്റ് നമ്മുടെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ കെന്നഡി സെന്ററിന്റെ തലവനായി സ്വയം നിയമിക്കപ്പെട്ടിരിക്കുന്നു.
കല, മാനവികത, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ഫണ്ടിങും പിന്തുണയും അദ്ദേഹം വെട്ടിക്കുറച്ചു. ഇപ്പോള്‍ അദ്ദേഹം യുഎസിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിക്കുകയും ചെയ്തു. അത് അങ്ങനെ തന്നെ തുടരട്ടെ", അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്