എമ്പുരാനിൽ പ്രണവിന് റഫറൻസായത് ഒരു മോഹൻലാൽ ചിത്രം;   പൃഥ്വിരാജ് പറയുന്നു

JULY 26, 2025, 3:34 AM

ലൂസിഫര്‍  മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പക്കാലം കാണിക്കുന്ന ഭാഗങ്ങളുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാനില്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കാന്‍ എഐ പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാതിരുന്നത് എന്നതിനെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്. 

സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായിനയന്‍സെന്‍സ് എന്ന യുട്യൂബ് ചാനലിന്നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം L3യെ കുറിച്ച് സംസാരിച്ചത്. 

vachakam
vachakam
vachakam

ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നെന്നും പൃഥ്വി പറഞ്ഞു. 'സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3യില്‍ ഉണ്ടാകും. പക്ഷെ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും. ഈ യങ് വേര്‍ഷന്‍ കാണിക്കാന്‍ എഐ, ഫേസ് റീപ്ലേസ്‌മെന്റ് പോലുള്ള ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ഓര്‍ഗാനിക്കായിരിക്കണം ആ രംഗങ്ങളെന്ന് ഉണ്ടായിരുന്നു.

ഭാഗ്യത്തിന് എനിക്ക് പ്രണവിനെ ലഭിച്ചു. ആ ലുക്കില്‍ പ്രണവിന് ലാല്‍ സാറുമായി വലിയ സാമ്യവും തോന്നുന്നുണ്ട്. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' പോലെയുള്ള ചിത്രങ്ങളില്‍ ഇരുപതുകളിലെ മോഹന്‍ലാലിനെ കാണാം. ആ ഒരു ലുക്ക് പ്രണവിനുണ്ട്. എമ്പുരാനിലെ പ്രണവിന്റെ സീനുകള്‍ക്കുള്ള ഞങ്ങളുടെ റഫറന്‍സ് 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ ലാല്‍ സാറിന്റെ ചിത്രങ്ങളായിരുന്നു,' പൃഥ്വിരാജ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam