'അമ്മ' തെരഞ്ഞെടുപ്പ്:  കുക്കു പരമേശ്വരനെതിരെ രൂക്ഷവിമർശനവുമായി  പൊന്നമ്മ ബാബു

AUGUST 1, 2025, 7:18 AM

താരസംഘടനയായ അമ്മയുടെ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുക്കു പരമേശ്വരനെതിരെ രൂക്ഷവിമർശനവുമായി നടി പൊന്നമ്മ ബാബു രം​ഗത്ത്. 

 തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ കുക്കു പരമേശ്വരന് യോഗ്യതയില്ലെന്ന് പൊന്നമ്മ ബാബു പറഞ്ഞു. ഹേമ കമ്മിറ്റി വരുന്നതിന് മുന്‍പ് അമ്മയിലെ വനിതാ അംഗങ്ങള്‍ ഒരുമിച്ചുകൂടി സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചിരുന്നുവെന്നും ആ യോഗം വീഡിയോയില്‍ പകര്‍ത്തിയതിന്‍റെ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരനാണ് കൈവശം വച്ചതെന്നും പൊന്നമ്മ ബാബു പറയുന്നു. 

ഈ മെമ്മറി കാര്‍ഡ് ഇപ്പോള്‍ കൈവശമില്ലെന്നാണ് പറയുന്നതെന്നും അത് പിന്നീട് ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ടെന്നും പൊന്നമ്മ ബാബു പറയുന്നു.

vachakam
vachakam
vachakam

അന്ന് നടന്ന യോഗത്തിന് കുക്കു പരമേശ്വരനാണ് മുൻകൈ എടുത്തത്. യോഗത്തിന്‍റെ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് ഇടവേള ബാബുവും കുക്കു പരമേശ്വരനും ചേർന്നാണ് സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡ് തങ്ങളുടെ കൈവശം ഇല്ല എന്ന് ഇവര്‍ പറയുന്നു.

മെമ്മറി കാർഡ് കുക്കു പരമേശ്വരൻ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്ട്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായി വന്നാൽ ഇതുവച്ച് അംഗങ്ങളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് തിരികെ വേണമെന്നും കുക്കു പരമേശ്വരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും പൊന്നമ്മ ബാബു പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam