പീറ്റ് ഡേവിഡ്‌സണും കാമുകി എൽസി ഹെവിറ്റും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അംഗം വരുന്നതിന്റെ ആവേശത്തിലാണ്. എന്നാൽ തന്റെ പങ്കാളിയുടെ ഗർഭകാലം തനിക്ക് ആസ്വദിക്കാൻ പോലും കഴിയുന്നില്ലെന്നാണ് പീറ്റിന്റെ പരാതി.
ഐഹേർട്ട് റേഡിയോയുടെ ബ്രേക്ക്ഫാസ്റ്റ് ക്ലബ്ബിന് നൽകിയ അഭിമുഖത്തിലാണ് പങ്കാളിയുടെ ഗർഭകാലം തന്റെ പ്രശസ്തി കാരണം ആസ്വദിക്കാൻ കഴിയുന്നില്ല എന്ന് പീറ്റ് ഡേവിഡ്സൺ പറയുന്നത്.
ഗർഭകാലം എന്നത് വളരെ മനോഹരമായതും വ്യക്തിപരവുമായ ഒന്നാണ്. ഏതൊരു സ്ത്രീയും ആ ഒരു കാലം വളരെ അധികം അസ്വദിക്കാനും, ഭർത്താവിനൊപ്പം ചെലവഴിക്കാനുമൊക്കെ ആഗ്രഹിക്കുന്നു. എന്നാൽ എന്റെ പങ്കാളിക്ക് അതിന് സാധിക്കുന്നില്ല.
എന്റെ പ്രശസ്തി കാരണം അവളുടെ പ്രൈവസി നഷ്ടപ്പെടുന്നു. ഞങ്ങൾ എന്ത് ചെയ്താലും, ചെയ്തില്ലെങ്കിലും അത് വാർത്തയാവുന്നു. എൽസി വളരെ അദികം സ്വകാര്യത ഇഷ്ടപ്പെടുന്ന ആളാണ്. എനിക്കത് നൽകാൻ കഴിയുന്നില്ല- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം, താൻ ഒരു അച്ഛനാകാൻ പോകുന്നുവെന്നും കാമുകി ഗർഭിണിയാണെന്നും ഇൻസ്റ്റാഗ്രാമിൽ പീറ്റ് ഡേവിഡ്‌സൺ സന്തോഷവാർത്ത പ്രഖ്യാപിച്ചിരുന്നു. ഇനി ഞങ്ങൾ സെക്സ് ചെയ്തോ എന്നാർക്കും സംശയമില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. നിമിഷ നേരം കൊണ്ട് അത് വൈറലാവുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്