“മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത്"; സോഷ്യൽ മീഡിയ പോസ്റ്റുകളോട് പ്രതികരിച്ചു നിവിൻ പോളി 

MARCH 26, 2026, 1:08 AM

മോഹൻലാലുമായി താരതമ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകളോട് പ്രതികരണവുമായി  നിവിൻ പോളി. ‘പ്രതിഛായ’ എന്ന തന്റെ പുതിയ സിനിമയുടെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് നിവിന്റെ പ്രതികരണം.

“മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത്. ലാലേട്ടൻ എന്ന് പറഞ്ഞാൽ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല,” എന്നാണ് നിവിൻ പോളി പറഞ്ഞത്.

അതേസമയം താൻ അഭിനയം വളരെ സ്വാഭാവികമായി സമീപിക്കുന്ന ഒരാളാണെന്നും നിവിൻ പോളി വ്യക്തമാക്കി. “ഞാൻ അഭിനയം പഠിച്ച ആളല്ല. ഞാൻ ചെയ്ത സിനിമകളിലെ സംവിധായകർ കാണിച്ച വഴികളിലൂടെ പോയതാണ്. ഒരു സിനിമ തുടങ്ങുന്നതിന് മുൻപ് വലിയ തയ്യാറെടുപ്പുകൾ ഒന്നും ചെയ്യാറില്ല. സെറ്റിൽ പോയിട്ട് തിരക്കഥ വായിച്ച ശേഷം എനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയാണ് പതിവ്,” എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സംവിധായകന്റെ മാർഗനിർദ്ദേശം തനിക്ക് എപ്പോഴും സഹായകരമാണെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു. “ഞാൻ ചെയ്യുന്ന കാര്യത്തിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ സംവിധായകൻ ഉണ്ടാകും. കുറച്ച് ദിവസങ്ങൾ ജോലി ചെയ്താൽ തന്നെ കഥാപാത്രത്തെക്കുറിച്ചുള്ള എന്റെ ധാരണയും സംവിധായകന്റെ കാഴ്ചപ്പാടും തമ്മിൽ ഒരു രേഖ കണ്ടെത്താൻ കഴിയുന്നു. അതിനുശേഷം അഭിനയിക്കുമ്പോൾ സമ്മർദ്ദം എടുക്കാറില്ല,” എന്നും നിവിൻ പോളി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam