ബോളിവുഡ് താരങ്ങളുടെ പ്രണയവും ബ്രേക്കപ്പും ഉൾപ്പെടെയുള്ള ചൂടൻ ഗോസിപ്പുകൾ അറിയാൻ പ്രിയങ്ക ചോപ്ര ആശ്രയിക്കുന്നത് ഭർത്താവും പോപ്പ് ഗായകനുമായ നിക്ക് ജോനാസിനെ. ജോനാസ് ബ്രദേഴ്‌സിന്റെ ഔദ്യോഗിക പോഡ്‌കാസ്റ്റിലാണ് ബോളിവുഡ് വിശേഷങ്ങൾ അറിയാനുള്ള നിക്കിന്റെ അപ്രതീക്ഷിത താല്പര്യത്തെക്കുറിച്ച് പ്രിയങ്ക രസകരമായ വെളിപ്പെടുത്തലുകൾ നടത്തിയത്.
സുഹൃത്തുക്കൾക്ക് അന്വേഷണം അറിയിക്കാൻ പ്രിയങ്ക നിക്കിനോട് പറയുമ്പോഴാണ് പലപ്പോഴും അവർ വേർപിരിഞ്ഞ വിവരം നിക്ക് പ്രിയങ്കയെ അറിയിക്കുന്നത്. "പലപ്പോഴും ഞാൻ ആർക്കെങ്കിലും മെസ്സേജ് അയക്കുമ്പോഴോ മറ്റോ ആയിരിക്കും അവരുടെ വിശേഷങ്ങൾ ചോദിക്കാൻ നിക്കിനോട് പറയുന്നത്. എന്നാൽ 'ഇല്ല, അവർ ബ്രേക്കപ്പായി' എന്ന് നിക്ക് അപ്പോൾ പറയും. അപ്പോഴാണ് ഞാൻ ആ വിവരം തന്നെ അറിയുന്നത്," പ്രിയങ്ക ചിരിച്ചുകൊണ്ട് പറഞ്ഞു. നിനക്കറിയാത്ത കാര്യങ്ങൾ പോലും എനിക്കറിയാമെന്ന് നിക്കും ഇതിനോട് കൂട്ടിച്ചേർത്തു. വീട്ടിൽ വരുമ്പോൾ നിക്ക് ഈ വാർത്തകൾ എങ്ങനെയാണ് അവതരിപ്പിക്കാറുള്ളത് എന്ന കെവിൻ ജോനാസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
ചില ബോളിവുഡ് ഗോസിപ്പ് പേജുകൾ താൻ രഹസ്യമായി പിന്തുടരുന്നുണ്ടെന്ന് നിക്ക് ജോനാസ് സമ്മതിച്ചു. എന്നാൽ ആ അക്കൗണ്ടുകളുടെ പേരുകൾ വെളിപ്പെടുത്താൻ താരം തയ്യാറായില്ല. ഹോളിവുഡിലെ പ്രശസ്തമായ ഗോസിപ്പ് പ്ലാറ്റ്‌ഫോമായ 'DeuxMoi'യുടെ ബോളിവുഡ് പതിപ്പാണോ അതെന്ന സഹോദരൻ ജോയുടെ ചോദ്യത്തിന് നിക്ക് അതെ എന്ന് മറുപടി നൽകി.
ബോളിവുഡിലെ സെലിബ്രിറ്റികളുടെ മാറിമറിയുന്ന കഥകൾ അറിയാൻ തനിക്ക് വലിയ താല്പര്യമാണെന്നും അതിൽ മികച്ച 'ഗോസിപ്പുകൾ' ലഭിക്കാറുണ്ടെന്നും നിക്ക് പറഞ്ഞു. എന്നാൽ തന്നെ ഈ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രിയങ്ക തമാശയായി ഇതിനിടെ പറയുന്നുണ്ടായിരുന്നു.
2016-ൽ സോഷ്യൽ മീഡിയയിലെ ഒരു സന്ദേശത്തിലൂടെയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിസ്മയകരമായ പ്രണയകഥ ആരംഭിക്കുന്നത്. പിന്നീട് വിനോദലോകം ഏറ്റവും കൂടുതൽ ആഘോഷിച്ച പ്രണയകഥകളിൽ ഒന്നായി അത് മാറി. 2017-ലെ മെറ്റ് ഗാലയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഇരുവരും 2018-ൽ വിവാഹിതരായി. ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന രാജകീയ വിവാഹത്തിന് ശേഷം, 2022 ജനുവരിയിൽ ഇവർക്ക് മാൾട്ടി മേരി എന്ന മകളും ജനിച്ചു. ഇപ്പോൾ മകൾക്കൊപ്പമുള്ള പുതിയൊരു ജീവിതഘട്ടം ആസ്വദിക്കുകയാണ് ഇരുവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
