1998ൽ പുറത്തിറങ്ങിയ ചിത്രമാണ് റാഫി മെക്കാർട്ടിൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച 'പഞ്ചാബി ഹൗസ്'. സിനിമയിൽ നീന കുറുപ്പ് അവതരിപ്പിച്ച കരിഷ്മ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയ മോഹിനിയാണ് പൂജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ പഞ്ചാബി ഹൗസിൽ നായികയായി ആദ്യം കാസ്റ്റ് ചെയ്തത് മോഹിനിയെ ആയിരുന്നില്ലെന്ന് പറയുകയാണ് നീന.
‘ശരിക്കും മോഹിനി അല്ലായിരുന്നു ഫസ്റ്റ് ഹീറോയിൻ. മറ്റൊരാളാണ് ആ റോൾ ചെയ്തത്. ഒരു മൂന്ന് ദിവസം അവരാണ് ചെയ്തത്. ആ കുട്ടിക്ക് എന്തോ ഒരു പഞ്ചാബി ലുക്ക് ഇല്ലെന്ന് പറഞ്ഞ് മാറ്റിയിട്ട്, ഒരു ദിവസം ബ്രേക്ക് ചെയ്തിട്ടാണ് മോഹിനി ഞങ്ങളുടെ കൂടെ ജോയിൻ ചെയ്തത്. അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു.
സിനിമയുടെ അവസാനം ഭാഗം വളരെ പ്രധാനപ്പെട്ടതാണെന്ന് എന്നോട് ആദ്യമേ പറഞ്ഞിരുന്നു. ഇമോഷണലായിട്ട് മോഹിനി പറയാൻ നോക്കുമ്പോൾ ഞാൻ അത് വാക്കുകൾ കൊണ്ട് പറഞ്ഞു കൊടുക്കണം. ഞാൻ നല്ല ടെൻഷനിലായിരുന്നു അപ്പോൾ.
അത് ചെയ്യാൻ പറ്റുമോ എന്നൊരു പേടിയുണ്ടായിരുന്നു. സിനിമയിൽ അത് എങ്ങനെ വന്നിട്ടുണ്ടെന്ന് എനിക്കറിയില്ല. പക്ഷേ ആരും പരാതിയൊന്നും പറയുന്നത് കേട്ടിട്ടില്ല,’ നീന കുറുപ്പ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
