ദില്ലിയിൽ നടക്കുന്ന സിജെപി സമരത്തിന് അനുകൂലമായി വിസ്മയ മോഹന്‍ലാല്‍ പോസ്റ്റിട്ടതിന് പിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം.
വിസ്മയയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നതിന് പിന്നാലെയാണ് അധിക്ഷേപം മോഹന്‍ലാലിലേക്ക് തിരിഞ്ഞിരിക്കുന്നത്. മകളെ വകതിരിവ് പഠിപ്പിക്കാനാണ് ആക്രമികളുടെ ഉപദേശം.
വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലരത്തില്‍ 'തുടക്കം' കൊള്ളാം, രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട എന്നിങ്ങനെയാണ് ഭീഷണി.
'എമ്പുരാന്‍ രൂപത്തില്‍ ഒരു ഷോക്ക് നിങ്ങള്‍ അന്നു തന്നു, ഇപ്പോള്‍ മകളും ഇറങ്ങിയിരിക്കുന്നു' എന്ന് സിനിമാ വിവാദം ഓര്‍മിപ്പിച്ചും അധിക്ഷേപമുണ്ട്. 'വിസ്മയയുടെ സ്ഥാനം കുപ്പത്തൊട്ടിയില്‍' എന്ന ആക്രോശവുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
