ഹൈദരാബാദ്: തെലങ്കാനയില്‍ നടന്നുവരുന്ന മിസ് വേള്‍ഡ് മത്സരത്തിൽ നിന്ന് പിന്മാറി മിസ് ഇംഗ്ലണ്ട്. സംഘാടകര്‍ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് മിസ് ഇംഗ്ലണ്ട് മത്സരത്തില്‍ നിന്ന് പിന്മാറിയത്.
ഇത്തവണത്തെ മിസ് ഇംഗ്ലണ്ട് മില്ല മാഗി ആണ് മത്സരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചത്. മത്സരാർത്ഥികളെ ഷോപീസുകളെ പോലെയും വില്‍പന വസ്തുകളെ പോലെയുമാണ് കണ്ടത്.
സംഘാടകര്‍ മത്സരാര്‍ത്ഥികളെ മധ്യവയസ്‌കരായ സ്‌പോണ്‍സര്‍മാര്‍ക്ക് ഒപ്പം നന്ദി പ്രദർശിപ്പിക്കാൻ ഇരുത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് മാഗി ഉന്നയിക്കുന്നത്.
'പരിപാടിയുടെ സ്‌പോണ്‍സര്‍മാരെ സന്തോഷിപ്പിക്കാനായി മത്സരാര്‍ത്ഥികളെ രണ്ട് പേരെ വീതം ഒരാളുടെ കൂടെ ഇരുത്തി. പ്രദര്‍ശന വസ്തുകളാക്കി തങ്ങളെ മാറ്റി.' മിസ് ഇംഗ്ലണ്ട് പറഞ്ഞു. ബുദ്ധി ഉപയോഗിക്കേണ്ട മത്സരമാണ് എന്നാണ് താന്‍ കരുതിയത്.
എന്നാല്‍ കുരങ്ങിനെ കൊണ്ട് കളിപ്പിക്കുന്നത് പോലെയാണ് തോന്നിയത്. ലൈംഗിക തൊഴിലാളിയാണോ എന്ന് പോലും തോന്നിയിരുന്നുവെന്നും മാഗി പറയുന്നു. പിന്നാലെ വ്യക്തിപരമായി അവിടെ തുടരാന്‍ തോന്നിയില്ല എന്നും അതുകൊണ്ടാണ് താന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതെന്നും മാഗി വ്യക്തമാക്കി. ദ സണ്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്