സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് നടി വിന്‍സി അലോഷ്യസ് സോഷ്യല്‍ മീഡിയയില്‍ പേര് വിന്‍ സി (Win c) എന്നാക്കി മാറ്റിയത്.
അവാര്‍ഡ് നേട്ടത്തിന് പിന്നാലെ അഭിനന്ദിച്ച് മമ്മൂക്ക വാട്ട്സ്ആപ്പില്‍ അയച്ച സന്ദേശത്തില്‍ അങ്ങനെ വിളിച്ചുവെന്നാണ് വിന്‍സി പറഞ്ഞിരുന്നത്.
അതിന് ശേഷമാണ് വിന്‍സി പേര് മാറ്റിയത്. എന്നാല്‍ അന്ന് താന്‍ മമ്മൂട്ടിയെന്ന് കരുതി മെസേജ് അയച്ചത് മറ്റാര്‍ക്കോ ആണെന്ന് വെളിപ്പെടുത്തുകയാണ് വിന്‍സി.
ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി ഇത് തുറന്നു പറഞ്ഞത്. പരിചയത്തിലുള്ള ഒരു വ്യക്തി മമ്മൂട്ടിയുടെ നമ്പര്‍ എന്ന് പറഞ്ഞാണ് ഫോണ്‍ നമ്പര്‍ തന്നത്. ഫോണില്‍ ആദ്യം വിളിച്ചെങ്കിലും കിട്ടത്തപ്പോഴാണ് മെസേജ് അയച്ചത്. തിരിച്ച് മെസേജ് വന്നപ്പോഴാണ് അതില്‍ വിന്‍ സി എന്ന് വിളിച്ചത്.
താന്‍ ഏറ്റവും ആരാധനയോടെ കാണുന്ന താരത്തിന്‍റെ വിളി തന്‍റെ പേരായി മാറ്റി. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ഒരു വേദിയില്‍ മമ്മൂട്ടിയെ കണ്ടതെന്നും. സന്ദേശം അയച്ചകാര്യം പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിന്‍ സി എന്ന് വിളിച്ചത് അദ്ദേഹം അല്ലെന്ന് വ്യക്തമായി. താന്‍ മമ്മൂക്ക എന്ന് കരുതിയ സന്ദേശം അയച്ചത് വേറെ ആളാണെന്ന് മനസിലായി. എന്നാല്‍ അത് ആരാണെന്ന് കണ്ടുപിടിക്കാന്‍ പോയില്ലെന്ന് വിന്‍സി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്