ഹോളിവുഡിൽ ചർച്ചയായി കിം കർദാഷിയാൻ-ലൂയിസ് ഹാമിൾട്ടൻ സൗഹൃദം. കഴിഞ്ഞ വാരാന്ത്യത്തിൽ ടോക്കിയോയിലെ കടകളിലൂടെയും തെരുവുകളിലൂടെയും പരസ്പരം കൈകോർത്തുപിടിച്ചു നടക്കുന്ന ഇവരുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾക്ക് ഏകദേശ സ്ഥിരീകരണമായിരിക്കുകയാണ്. കിമ്മിന്റെ സഹോദരി ഖ്ലോ കർദാഷിയാനും ഇവർക്കൊപ്പമുണ്ടായിരുന്നു.
വൈറൽ വീഡിയോയിൽ, ചാരനിറത്തിലുള്ള വസ്ത്രം ധരിച്ച കിം ഹാമിൾട്ടന്റെ കൈകളിൽ പിടിച്ചുനടക്കുന്നതും കടകളിൽ കയറുന്നതും കാണാം. ബ്രൗൺ നിറത്തിലുള്ള ലളിതമായ വസ്ത്രമായിരുന്നു ഹാമിൾട്ടന്റെ വേഷം. ഫെബ്രുവരിയിൽ ഇരുവരും ലണ്ടനിലെ എസ്റ്റെൽ മാനറിൽ (Estelle Manor) സമയം ചെലവഴിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരുവരും പലയിടങ്ങളിലും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. സ്വകാര്യ ജെറ്റിൽ പാരീസിലെ ഹോട്ടലിൽ എത്തിയതും, ഫെബ്രുവരി 8-ന് നടന്ന സൂപ്പർ ബൗൾ 2026-ൽ (Super Bowl 2026) ഒന്നിച്ച് പങ്കെടുത്തതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ആദ്യം രഹസ്യമാക്കി വെച്ചിരുന്ന ഇവരുടെ കൂടിക്കാഴ്ചകൾ ഇപ്പോൾ കൂടുതൽ പരസ്യമായി മാറിയിരിക്കുകയാണ്.
കിമ്മും ഹാമിൾട്ടനും വർഷങ്ങളായി പരസ്പരം അറിയുന്നവരാണ്. 2014-ലെ ജിക്യു (GQ) മാൻ ഓഫ് ദി ഇയർ അവാർഡ് വേദിയിൽ ഇരുവരും തങ്ങളുടെ അന്നത്തെ പങ്കാളികളായ കാനി വെസ്റ്റ്, നിക്കോൾ ഷെർസിംഗർ എന്നിവർക്കൊപ്പം എത്തിയത് വലിയ വാർത്തയായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോൾ പ്രണയത്തിലേക്ക് വഴിമാറിയോ എന്നാണ് ഹോളിവുഡ് ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
