കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് കഭി ഖുഷി കഭി ഗം. ചിത്രത്തിലെ നായിക കരീന കപൂര്‍ അവതരിപ്പിച്ച പൂജ ശര്‍മ്മ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നടിയാണ് മാളവിക രാജ്. ഇപ്പോഴിതാ താന്‍ ഒരു അമ്മയാകാന്‍ പോകുന്നുവെന്ന വിവരം പങ്കുവെച്ചിരിക്കുകയാണ് മാളവിക.
ഭര്‍ത്താവും സംരംഭകനുമായ പ്രണവ് ബാഗയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാളവിക ഇക്കാര്യം അറിയിച്ചത്. പ്രഗ്‌നന്‍സി ടെസ്റ്റ് കിറ്റ് കൈയില്‍ പിടിച്ചുകൊണ്ട് പ്രണവിനൊപ്പം നിറഞ്ഞ സന്തോഷത്തോടെ നില്‍ക്കുന്നതാണ് ആദ്യത്തെ ചിത്രം. അമ്മ, അച്ഛന്‍ എന്നിങ്ങനെയെഴുതിയ തൊപ്പികളും ഇരുവരും ധരിച്ചിരുന്നു.
'നീ+ഞാന്‍=3' എന്നാണ് മാളവിക ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ഔര്‍ ലിറ്റില്‍ സീക്രട്ട്, ബേബി ഓണ്‍ ദി വേ, എം പി ബേബി എന്നീ ഹാഷ് ടാഗുകളും മാളവിക ഒപ്പം ചേര്‍ത്തിരുന്നു. മാളവികയുടെ പോസ്റ്റിന് താഴെ ഒട്ടേറെ പേരാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റ് ചെയ്തത്.
2023 ഓഗസ്റ്റിലാണ് താനും പ്രണവും തമ്മില്‍ വിവാഹം നിശ്ചയിച്ചതായി മാളവിക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. തുര്‍ക്കിയിലെ കപ്പഡോക്കിയയില്‍ വെച്ചാണ് പ്രണവ് മാളവികയെ പ്രൊപ്പോസ് ചെയ്തത്. ഇരുവരും പത്ത് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. 2023 നവംബറില്‍ ഗോവയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്